ജിഷ വധം: കോടതി വിധി അംഗീകരിക്കുന്നുവെന്ന് ബി. സന്ധ്യ
Thursday, December 14, 2017 12:52 AM IST
കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചതിൽ സന്തോഷമുണ്ടെന്ന് എഡിജിപി ബി. സന്ധ്യ. കോടതി വിധിയെ അംഗീകരിക്കുന്നു. അന്വേഷണത്തിൽ പങ്കുചേർന്ന എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും അവർ പറഞ്ഞു.

കേസിൽ കിട്ടാവുന്ന എല്ലാ തെളിവുകളും കോടതിയിൽ സമർപ്പിക്കുവാൻ അന്വേഷണ സംഘത്തിനു സാധിച്ചു. അന്വേഷണസംഘത്തിന്‍റെ ദൗത്യം കൃത്യമായി നടത്തുവാൻ സാധിച്ചുവെന്നും സന്ധ്യ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.