തൃശൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ചു; ഒരാൾ മരിച്ചു
Wednesday, December 13, 2017 8:47 PM IST
കൊ​ര​ട്ടി: തൃ​ശൂ​ർ കൊ​ര​ട്ടി​യി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ക​ത്തി​ന​ശി​ച്ച ലോ​റി​ക്ക​ടി​യി​ൽ കു​ടു​ങ്ങി​യ ആ​ളാ​ണ് മ​രി​ച്ച​ത്. ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

കൊ​ര​ട്ടി ദേ​ശീ​യ പാ​ത​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട് റി​പ്പ​യ​ർ ചെ​യ്യു​ക​യാ​യി​രു​ന്ന ലോ​റി​യി​ൽ എ​തി​ർ ഭാ​ഗ​ത്തു​നി​ന്ന് അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ മ​റ്റൊ​രു ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ൾ ത​ന്നെ തീ​പി​ടി​ത്ത​മു​ണ്ടാ​കു​ക​യും ഒ​രു ലോ​റി പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ക്കു​ക​യും ചെ​യ്തു.

അ​ഗ്നി​ശ​മ​ന സേ​ന​യും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഒ​രു ലോ​റി​യു​ടെ പ​കു​തി​യോ​ളം ക​ത്തി​പ്പോ​യി​രു​ന്നു. ലോ​റി​ക്ക​ടി​യി​ൽ കു​ടു​ങ്ങി​യ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.