നാ​യ​ക​ന്‍റെ ഇ​ര​ട്ട പ്ര​ഹ​രം; ഇ​ന്ത്യ​ക്ക് കൂ​റ്റ​ൻ ജ​യം
Wednesday, December 13, 2017 8:55 AM IST
മൊ​ഹാ​ലി: ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യു​ടെ മൂ​ന്നാം ഇ​ര​ട്ട സെ​ഞ്ചു​റി ക​രു​ത്തി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്ക് 141 റ​ൺ​സി​ന്‍റെ പ​ടു​കൂ​റ്റ​ൻ ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 392 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ല​ങ്ക എ​ട്ടു വി​ക്ക​റ്റി​ന് 251 റ​ൺ​സി​ന് വെ​ല്ലു​വി​ളി അ​വ​സാ​നി​പ്പി​ച്ചു.

മു​ൻ ക്യാ​പ്റ്റ​ൻ ഏ​യ്ഞ്ച​ലോ മാ​ത്യൂ​സി​ന്‍റെ സെ​ഞ്ചു​റി മാ​ത്ര​മാ​ണ് ല​ങ്ക​യ്ക്ക് ആ​ശ്വാ​സ​ത്തി​നു വ​ക ന​ൽ​കി​യ​ത്. സ്കോ​ർ: ഇ​ന്ത്യ-392/4 (50 ov), ല​ങ്ക-251/8 (50 ov).

ഇ​ന്ത്യ​യു​ടെ റ​ൺ​മ​ല പി​ന്തു​ട​ർ​ന്ന ല​ങ്ക​യു​ടെ തു​ട​ക്കം ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു. നാ​ലാം ഓ​വ​റി​ൽ ഓ​പ്പ​ണ​ർ ത​രം​ഗ (7) വീ​ണു. പ​ത്ത് ഓ​വ​ർ തി​ക​യ്ക്കും മു​മ്പ് ഗു​ണ​തി​ല​ക​യും (16) പു​റ​ത്താ​യി. ഇ​തോ​ടെ ക്രീ​സി​ലെ​ത്തി​യ മാ​ത്യൂ​സ് ക്രീ​സി​ൽ നി​ല​യു​റ​പ്പി​ച്ചെ​ങ്കി​ലും മ​റു​വ​ശ​ത്ത് വി​ക്ക​റ്റ് വീ​ഴ്ച തു​ട​ർ​ന്ന​തോ​ടെ ല​ങ്ക ജ​യം കൈ​വി​ട്ടു.

മാ​ത്യൂ​സി​നെ കൂ​ടാ​തെ അ​സേ​ല ഗു​ണ​ര​ത്ന​യും (34) നി​രോ​ഷ​ൻ ഡി​ക്‌​വെ​ല്ല​യും (22) മൂ​ന്നാ​മ​നാ​യെ​ത്തി​യ തി​ര​മ​ന്ന​യും (21) മാ​ത്ര​മാ​ണ് അ​ൽ​പ്പ​മെ​ങ്കി​ലും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ചാ​ണ്ഡി​മ​ൽ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ ബും​മ്ര ര​ണ്ടു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. പു​തു​മു​ഖ താ​രം വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ ക​ന്നി അ​ന്താ​രാ​ഷ്ട്ര വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി അ​ര​ങ്ങേ​റ്റം ഗം​ഭീ​ര​മാ​ക്കി.

208 റ​ണ്‍​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്ന രോ​ഹി​തി​ന്‍റെ മി​ക​വി​ൽ ഇ​ന്ത്യ 50 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി​യാ​ണ് 392 റ​ണ്‍​സ് നേ​ടി​യ​ത്. 153 പ​ന്തി​ൽ 13 ഫോ​റും 12 സി​ക്സും ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു രോ​ഹി​തി​ന്‍റെ ഇ​ന്നിം​ഗ്സ്. ശ്രേ​യ​സ് അ​യ്യ​ർ (88), ശി​ഖ​ർ ധ​വാ​ൻ (68) എ​ന്നി​വ​ർ മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് ശി​ഖ​ർ ധ​വാ​ൻ-​രോ​ഹി​ത് ശ​ർ​മ സ​ഖ്യം മി​ക​ച്ച തു​ട​ക്കം ന​ൽ​കി. ഇ​രു​വ​രും ചേ​ർ​ന്ന് 115 റ​ണ്‍​സ് നേ​ടി. ധ​വാ​ൻ പു​റ​ത്താ​യ ശേ​ഷം എ​ത്തി​യ ശ്രേ​യ​സ് അ​യ്യ​രും ക്യാ​പ്റ്റ​ന് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. ര​ണ്ടാം വി​ക്ക​റ്റി​ൽ രോ​ഹി​ത്-​ശ്രേ​യ​സ് സ​ഖ്യം അ​ടി​ച്ചു​കൂ​ട്ടി​യ​ത് 213 റ​ണ്‍​സ് 70 പ​ന്തി​ൽ ഒ​ൻ​പ​ത് ഫോ​റും ര​ണ്ടു സി​ക്സും പ​റ​ത്തി​യാ​ണ് ശ്രേ​യ​സ് 88 റ​ണ്‍​സ് നേ​ടി​യ​ത്. പി​ന്നാ​ലെ എ​ത്തി​യ എം.​എ​സ്.​ധോ​ണി ഏ​ഴ് റ​ണ്‍​സി​നും ഇ​ന്നിം​ഗ്സി​ന്‍റെ അ​വ​സാ​ന പ​ന്തി​ൽ ഹ​ർ​ദി​ക് പാ​ണ്ഡ്യ എ​ട്ട് റ​ണ്‍​സി​നും പു​റ​ത്താ​യി.

115 പ​ന്തി​ൽ സെ​ഞ്ചു​റി നേ​ടി​യ രോ​ഹി​ത് പി​ന്നീ​ട് നേ​രി​ട്ട 38 പ​ന്തി​ൽ അ​ടി​ച്ചു​കൂ​ട്ടി​യ​ത് 108 റ​ൺ​സാ​ണ്. സെ​ഞ്ചു​റി​ക്ക് ശേ​ഷം രോ​ഹി​ത് നാ​ല് ഫോ​റും 11 സി​ക്സും പ​റ​ത്തി.

ല​ങ്ക​ൻ നി​ര​യി​ൽ നു​വാ​ൻ പ്ര​ദീ​പാ​ണ് ഏ​റ്റ​വും അ​ധി​കം റ​ൺ​സ് വ​ഴ​ങ്ങി​യ​ത്. 10 ഓ​വ​റി​ൽ പ്ര​ദീ​പ് 106 റ​ൺ​സ് വി​ട്ടു​കൊ​ടു​ത്തു. ക്യാ​പ്റ്റ​ൻ തി​സാ​ര പെ​രേ​ര എ​ട്ട് ഓ​വ​റി​ൽ 80 റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് നേ​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.