പാർലമെന്‍റ് ആക്രമണം: വീരചരമം പ്രാപിച്ചവർക്കു രാജ്യത്തിന്‍റെ പ്രണാമം
Wednesday, December 13, 2017 3:45 AM IST
ന്യൂഡൽഹി: 2001ലെ പാർലമെന്‍റ് ആക്രമണത്തിൽ വീരചരമം പ്രാപിച്ചവർക്കു രാജ്യത്തിന്‍റെ പ്രണാമം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ, കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങി നിരവധിപ്പേർ പാർലമെന്‍റിലെ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പചക്രം സമർപ്പിച്ചു.

2001 ഡിസംബർ 13നാണ് പാക്കിസ്ഥാൻ ആസ്ഥാനമായ ലഷ്കർ ഇ തോയ്ബ, ജെയ്ഷ ഇ മുഹമ്മദ് എന്നീ ഭീകര സംഘടനകൾ സംയുക്തമായി ഇന്ത്യൻ പാർലമെന്‍റ് ആക്രമിച്ചത്. ആക്രമണത്തിൽ ആറ് ഡൽഹി പോലീസുകാരും രണ്ട് പാർലമെന്‍റ് സർവീസ് ഉദ്യോഗസ്ഥരും ഒരു സുരക്ഷ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.

ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെയാണ് സൈന്യം കീഴ്പ്പെടുത്തിയത്. 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.