പഴം കഴിച്ച രീതി ശരിയല്ല; ഈജിപ്ഷ്യൻ ഗായികയ്ക്ക് തടവ് ശിക്ഷ
Tuesday, December 12, 2017 6:40 PM IST
കയ്റോ: സംഗീത വീഡിയോയിൽ പഴം കഴിക്കുന്ന രംഗങ്ങൾ അഭിനയിച്ചതിന് ഈജിപ്ഷ്യൻ ഗായിക ഷൈമ അഹമ്മദിന് തടവ് ശിക്ഷ. ആൽബത്തിലെ ദൃശ്യങ്ങൾ പൊതു സമൂഹത്തിലെ സദാചാര മൂല്യങ്ങളെ തകർക്കുന്ന രീതിയിലാണെന്ന കുറ്റം ചുമത്തിയാണ് രണ്ടു വർഷം തടവിനും പതിനായിരം പൗണ്ട് പിഴയടക്കാനും കയ്റോ കോടതി വിധിച്ചത്.

"ഐ ഹാവ് ഇഷ്യൂസ്' എന്ന പേരിൽ പുറത്തിറങ്ങിയ വീഡിയോയിൽ ഗായിക ഷൈമ പാടി അഭിനയിച്ചിരുന്നു. യുവാക്കളോട് സംസാരിക്കുന്ന രീതിയിലായിരുന്നു ഷൈമയുടെ പാട്ട്. യുവാക്കളെ വഴി തെറ്റിക്കുമെന്നും ലൈംഗിക ആസക്തി വളർത്തുമെന്നും ആരോപിച്ചാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.