അ​ഴി​മ​തി​ക്കെ​തി​രെ മോ​ദി ഒ​ന്നും മി​ണ്ടു​ന്നി​ല്ലെ​ന്ന് രാ​ഹു​ൽ
Tuesday, December 12, 2017 12:56 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ് പാ​ക്കി​സ്ഥാ​നു​മാ​യി ചേ​ർ​ന്ന് ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന പ്ര​ധാന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ മോ​ദി അ​ഴി​മ​തി സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളി​ൽ​നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​ടെ മ​ക​നു​മാ​യി ബെ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി, റാ​ഫേ​ൽ ആ​യു​ധ ഇ​ട​പാ​ടി​ലെ അ​ഴി​മ​തി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ മോ​ദി മൗ​നം തു​ട​രു​ക​യാ​ണ്. അ​ഴി​മ​തി സം​ബ​ന്ധി​ച്ച് മോ​ദി ഒ​രു​വാ​ക്കു​പോ​ലും ഉ​രി​യാ​ടു​ന്നി​ല്ല. ജ​യ് ഷാ, ​റാ​ഫേ​ൽ വി​ഷ​യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം മൗ​ന​ത്തി​ലാ​ണ്. ഗു​ജ​റാ​ത്തി​ൽ കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.