ഡോ​ക ലാ​യി​ൽ ഇ​ന്ത്യ അ​റി​യാ​തെ ചൈ​ന വ​ഴി​വെ​ട്ടി; ഉ​പ​ഗ്ര​ഹ​ചി​ത്ര​ങ്ങ​ൾ പു​റ​ത്ത്
Tuesday, December 12, 2017 8:47 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ശ്ന​മേ​ഖ​ല​യാ​യ ഡോ​ക ലാ​യി​ൽ ചൈ​ന പു​തി​യ റോ​ഡ് നി​ർ​മി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. കി​ഴ​ക്ക​ൻ സി​ക്കി​മി​ലെ പ്ര​ശ്ന​മേ​ഖ​ല​യി​ലാ​ണ് ചൈ​ന പു​തി​യ റോ​ഡ് നി​ർ‌​മി​ച്ചി​രി​ക്കു​ന്ന​ത്. ദേ​ശീ​യ മാ​ധ്യ​മ​മാ​യ എ​ൻ​ഡി​ടി​വി​യാ​ണ് ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ർ​ത്ത പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ഇ​ന്ത്യ-​ചൈ​ന സൈ​നി​ക​ർ മു​ഖാ​മു​ഖം നി​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നും വ​ള​രെ​യ​ടു​ത്താ​ണ് പു​തി​യ റോ​ഡു​ക​ൾ.

സൈ​നി​ക​ർ മു​ഖാ​മു​ഖം​നി​ന്ന സ്ഥ​ല​ത്തു​നി​ന്നും കി​ഴ​ക്ക് 4.5 കി​ലോ​മീ​റ്റ​ർ അ​ടു​ത്തു​വ​രെ ഒ​രു റോ​ഡ് എ​ത്തി​യി​രി​ക്കു​ന്നു. ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് പു​തി​യ നി​ർ​മാ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്. അ​ടു​ത്ത നി​ർ‌​മാ​ണം സം​ഘ​ർ​ഷ മേ​ഖ​ല​യി​ൽ​നി​ന്നും കി​ഴ​ക്ക് 7.3 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​യാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. ഇ​വി​ടെ 1.2 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് റോ​ഡ് ദീ​ർ​ഘി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 13 മാ​സ​ങ്ങ​ളി​ലെ ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​രീ​ക്ഷ​ണം. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​ക്കു ശേ​ഷ​മാ​ണ് റോ​ഡ് നി​ർ​മാ​ണം ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നാ​ണ് എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് പ​റ‍​യു​ന്ന​ത്. ഒ​ക്ടോ​ബ​ർ 17 നും ​ഡി​സം​ബ​ർ എ​ട്ടി​നും ഇ​ട​യി​ലാ​ണ് അ​വ​സാ​ന​ത്തെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഡോ​ക ലാ​യി​ൽ ചൈ​ന ര​ണ്ടു ഹെ​ലി​പാ​ഡ് നി​ർ​മി​ച്ച​താ​യ ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​വി​ടേ​ക്ക് 1800 സൈ​നി​ക​രെ ചൈ​ന എ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സി​ക്കിം-​ഭൂ​ട്ടാ​ൻ-​ചൈ​ന അ​തി​ർ​ത്തി​ക​ൾ സം​ഗ​മി​ക്കു​ന്ന സ്ഥ​ല​മാ​ണു ഡോ​ക ലാ. ​അ​വി​ടെ ജൂ​ണി​ൽ ചൈ​നീ​സ് പ​ട്ടാ​ളം റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നെ ഇ​ന്ത്യ എ​തി​ർ ത്തി​രു​ന്നു. തു​ട​ർ​ന്ന് 73 ദി​വ​സം ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും സൈ​നി​ക​ർ മു​ഖാ​മു​ഖം നി​ന്നു. ച​ർ​ച്ച​ക​ളെ​ത്തു​ട​ർ​ന്ന് ഓ​ഗ​സ്റ്റ് 28-ന് ​ഇ​രു​സേ​ന​ക​ളും പി​ന്മാ​റി. റോ​ഡ് നി​ർ​മാ​ണം നി​ർ​ത്തി​വ​യ്പി​ക്കാ​ൻ ഇ​ന്ത്യ​ക്കു ക​ഴി​ഞ്ഞു.

പ​ക്ഷേ, ചൈ​ന കൂ​ടു​ത​ൽ വ​ലി​യ സേ​നാ​വ്യൂ​ഹ​ത്തെ അ​വി​ടെ സ്ഥി​ര​മാ​യി വി​ന്യ​സി​ക്കു​ന്ന​തി​ലേ ക്കാ​ണു കാ​ര്യ​ങ്ങ​ൾ ചെ​ന്നെ​ത്തി​യ​ത്. നേ​ര​ത്തെ വ​ർ​ഷ​ത്തി​ൽ ര​ണ്ടോ മൂ​ന്നോ ത​വ​ണ പ​ട്രോ​ളിം​ഗി​നു ഭ​ട​ന്മാ​ർ വ​ന്നു​പോ​കു​ക​യേ ചെ​യ്തി​രു​ന്നു​ള്ളൂ. ഇ​പ്പോ​ൾ ശീ​ല കാ​ല​ത്തും അ​വി​ടെ സൈ​നി​ക​ർ ത​ങ്ങു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.