കു​ട്ടി​ക​ളു​ടെ ഉ​ച്ച​ക്ക​ഞ്ഞി​ക്കു​ള്ള 100 കോ​ടി രൂ​പ വ​ൻ​കി​ട ബി​ൽ​ഡ​റു​ടെ അ​ക്കൗ​ണ്ടി​ൽ !
Thursday, December 7, 2017 9:59 PM IST
ന്യൂ​ഡ​ൽ​ഹി: സ്കൂ​ൾ കു​ട്ടി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ത്തി​നാ​യി അ​നു​വ​ദി​ച്ചി​രു​ന്ന 100 കോ​ടി രൂ​പ ജാ​ർ​ഖ​ണ്ഡ് സ​ർ​ക്കാ​ർ അ​ക്കൗ​ണ്ടി​ൽ​നി​ന്നു വ​ൻ​കി​ട ബി​ൽ​ഡ​ർ​ക്കു വ​ക​മാ​റ്റി ന​ൽ​കി​യെ​ന്നു ക​ണ്ടെ​ത്ത​ൽ. സ​ർ​ക്കാ​രി​ന്‍റെ എ​സ്ബി​ഐ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ചി​രു​ന്ന പ​ണ​മാ​ണ് സ​ർ​ക്കാ​ർ അ​ക്കൗ​ണ്ടി​ൽ​നി​ന്നു വ​ക​മാ​റ്റി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ സി​ബി​ഐ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ആ​രോ​പ​ണ​വി​ധേ​യ​മാ​യ ഭാ​നു ക​ണ്‍​സ്ട്ര​ക്ഷ​ൻ എ​ന്ന ക​ന്പ​നി​യു​ടെ റാ​ഞ്ചി​യി​ലെ ഓ​ഫീ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം സി​ബി​ഐ റെ​യ്ഡ് ന​ട​ത്തി. ക​ന്പ​നി​യെ​യും ക​ന്പ​നി​യു​ടെ പ​ങ്കാ​ളി​ക​ളെ​യും പ്ര​തി ചേ​ർ​ത്താ​ണ് സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ബാ​ങ്കി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക്ര​മ​ക്കേ​ടി​നെ​തി​രേ ഇ​തേ ബാ​ങ്കി​നെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് പ​രാ​തി ഉ​യ​ർ​ത്തി​യ​ത്.

ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് സ​ർ​ക്കാ​രി​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ചി​രു​ന്ന 120.31 കോ​ടി രൂ​പ മ​റ്റ് ആ​റ് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു മാ​റ്റി ന​ൽ​കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു. ഇ​തി​ൽ 20.29 കോ​ടി രൂ​പ എ​സ്ബി​ഐ​യി​ലെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും ബാ​ക്കി 100 കോ​ടി രൂ​പ മ​റ്റ് ബാ​ങ്കു​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും മാ​റ്റാ​നാ​ണു നി​ർ​ദേ​ശം ല​ഭി​ച്ച​ത്. ആ​ർ​ടി​ജി​എ​സ് വ​ഴി​യാ​യി​രു​ന്നു പ​ണം മാ​റ്റി​യ​ത്.

മ​റ്റ് ബാ​ങ്കു​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു മാ​റ്റേ​ണ്ട 100 കോ​ടി രൂ​പ പ​ക്ഷേ സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്നു മാ​റ്റാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​ത് അ​ക്കൗ​ണ്ട് നി​ല​വി​ലു​ള്ള ബ്രാ​ഞ്ചി​ലേ​ക്കു ത​ന്നെ തി​രി​ച്ചു​വ​ന്നു. ഇ​ത് സ​ർ​ക്കാ​ർ അ​ക്കൗ​ണ്ടി​ലേ​ക്കു തി​രി​ച്ചു​നി​ക്ഷേ​പി​ക്കു​ന്ന​തി​നു പ​ക​രം ബാ​ങ്കി​ന്‍റെ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ ഭാ​നു ക​ണ്‍​സ്ട്ര​ക്ഷ​ൻ​സി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്കു വ​ഴി​വി​ട്ടു മാ​റ്റി ന​ൽ​കു​ക​യാ​യി​രു​ന്നു എ​ന്നാ​ണു പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​ബി​ഐ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 76.29 കോ​ടി രൂ​പ ക​ണ്ടെ​ടു​ത്തു. ബാ​ക്കി 23.28 കോ​ടി രൂ​പ ഇ​തേ​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.