സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നു; അ​ന്വേ​ഷ​ണ​ത്തി​നു നി​ർ​ദേ​ശം
Thursday, December 7, 2017 8:49 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച്ച ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ഇ​ല​ക്ട്രോ​ണി​ക് എ​ൻ​ജി​നി​യ​റിം​ഗ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച്ച ചി​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​ട്ട്സ് അ​പ് വ​ഴി​യാ​ണ് ഈ ​ചോ​ദ്യ​പേ​പ്പ​ർ ല​ഭി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​ട്ട്സ് അ​പ് വ​ഴി ല​ഭി​ച്ച അ​തേ ചോ​ദ്യ​പേ​പ്പ​ർ ത​ന്നെ​യാ​ണ് ബു​ധ​നാ​ഴ്ച്ച ന​ട​ത്തി​യ പ​രീ​ക്ഷ​യി​ൽ സ​ർ​വ​ക​ലാ​ശാ​ല ന​ല്കി​യ​ത്.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​ത് സ​ർ​വ​ക​ലാ​ശാ​ല​യും സ്ഥി​രീ​ക​രി​ച്ചു. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച സം​ബ​ന്ധി​ച്ച് അ​ടി​യ​ന്തി​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി വെള്ളിയാഴ്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ പ്രൊ​വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​എം. അ​ബ്ദു​ൾ റ​ഹ്മാ​ൻ പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി. ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കി​യ ഒ​രു അ​ധ്യാ​പി​ക​യി​ൽ നി​ന്നാ​ണ് ഈ ​ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.