ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ധി​കാ​ര​ത്തി​ന്‍റെ ഗ​ർ​വ് ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നു കോ​ടി​യേ​രി
Thursday, December 7, 2017 8:46 PM IST
ക​ണ്ണൂ​ർ: ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ധി​കാ​ര​ത്തി​ന്‍റെ ഗ​ർ​വ് ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സി​പി​എം ത​ല​ശേ​രി ഏ​രി​യാ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​പ്പോ​ൾ ഇ​ട​തു​പ​ക്ഷ​മാ​ണ് ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ധി​കാ​ര​ത്തി​ന്‍റെ ഗ​ർ​വ് പ്ര​ക​ടി​പ്പി​ക്ക​രു​ത്. അ​ധി​കാ​ര​മു​ള്ള​പ്പോ​ഴും ഇ​ല്ലാ​ത്ത​പ്പോ​ഴും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ക​ണം ക​മ്യൂ​ണി​സ്റ്റു​കാ​ർ. നി​ല​വി​ലു​ള്ള ദൗ​ർ​ബ​ല്യ​ങ്ങ​ൾ പ​രി​ഹ​രി​ച്ചു മു​ന്നോ​ട്ടു​പോ​കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു സാ​ധി​ക്ക​ണ​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

യു​ഡി​എ​ഫി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​ണെ​ന്നും പ​ല​ർ​ക്കും അ​വി​ടെ നി​ൽ​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ എ​ൽ​ഡി​എ​ഫ് മു​ന്ന​ണി വി​പു​ലീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ സി​പി​എ​മ്മി​ന് ഒ​റ്റ​യ്ക്കു ഭ​രി​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷം ല​ഭി​ച്ചാ​ലും മു​ന്ന​ണി​സം​വി​ധാ​നം തു​ട​രു​മെ​ന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.