മു​സ്‌​ലിം യു​വാ​വി​നെ ജീ​വ​നോ​ടെ ക​ത്തി​ച്ച സം​ഭ​വം: കുറ്റക്കാരെ തൂ​ക്കി​ക്കൊ​ല്ല​ണ​മെ​ന്ന് കു​ടും​ബം
Thursday, December 7, 2017 7:54 PM IST
ജ​യ്പു​ർ: മു​സ്‌​ലിം യു​വാ​വി​നെ ജീ​വ​നോ​ടെ ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ പ​ര​സ്യ​മാ​യി തൂ​ക്കി​ക്കൊ​ല്ല​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം. കൊ​ല്ല​പ്പെ​ട്ട മു​ഹ​മ്മ​ദ് ഭ​ട്ട ഷെ​യ്ഖി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യും മ​ക​നു​മാ​യി താ​ൻ സം​സാ​രി​ച്ച​താ​ണെ​ന്നും എ​ന്ത് കാ​ര​ണ​ത്താ​ലാ​ണ് അ​വ​നെ അ​വ​ർ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​റി​യി​ല്ലെ​ന്നും മു​ഹ​മ്മ​ദി​ന്‍റെ അ​മ്മ പ​റ​ഞ്ഞു. കു​റ്റ​വാ​ളി​ക​ൾ​ക്ക് എ​ത്ര​യും വേ​ഗം ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഹ​മ്മ​ദ് കൊ​ല്ല​പ്പെ​ടു​മെ​ന്ന​ത​ര​ത്തി​ൽ ഗ്രാ​മ​ത്തി​ൽ വാ​ർ​ത്ത കേ​ട്ടി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് മ​റ്റാ​രു​മാ​യും പ്ര​ണ​യ​ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ പ​റ​ഞ്ഞു. ത​ന്‍റെ മ​ക​ളു​ടെ വി​വാ​ഹം എ​ങ്ങ​നെ ന​ട​ത്തു​മെ​ന്നും എ​ങ്ങ​നെ പ​ണം ഉ​ണ്ടാ​ക്കു​മെ​ന്നും ത​നി​ക്ക് അ​റി​യി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ലൗ ജിഹാദ് ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​യ​രു​ന്നു ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഭ​ട്ട ഷെ​യ്ഖി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. രാ​ജ​സ്ഥാ​നി​ലെ രാ​ജ്സ​മ​ന്ദ് ജി​ല്ല​യി​ലാ​ണു സം​ഭ​വം. മു​ഹ​മ്മ​ദി​നെ ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തി​യ ശേ​ഷം ജീ​വ​നോ​ടെ ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ ശം​ഭു​ലാ​ൽ എ​ന്ന​യാ​ളെ​യും യു​വ​തി​യ​ട​ക്കം മ​റ്റ് എ​ട്ടു​പേ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബു​ധ​നാ​ഴ്ച​യാ​ണ് രാ​ജ്സ​മ​ന്ദി​ലെ ഒ​രു ഹോ​ട്ട​ലി​നു സ​മീ​പം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മു​ഹ​മ്മ​ദ് ഭ​ട്ട ഷെ​യ്ഖി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ടാ​ണ് മു​ഹ​മ്മ​ദി​നെ കൊ​ല​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ പ്ര​ച​രി​ച്ച​ത്. ഈ ​വി​ഡി​യോ പ​രി​ശോ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.