കു​ട്ടി മ​രി​ച്ചു, എ​ന്നി​ട്ടും ആ​ശു​പ​ത്രി പി​ടി​ച്ചു​പ​റി​ച്ച​ത് 700 ശ​ത​മാ​നം അ​ധി​ക​ബി​ൽ
Thursday, December 7, 2017 7:34 PM IST
ഗു​രു​ഗ്രാം: ഗു​രു​ഗ്രാ​മി​ലെ ഫോ​ർ​ട്ടി​സ് ആ​ശു​പ​ത്രി​യി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചു മ​രി​ച്ച ഏ​ഴു​വ​യ​സു​കാ​രി​യു​ടെ കു​ടും​ബ​ത്തി​ന് 15.5 ല​ക്ഷ​ത്തി​ന്‍റെ ബി​ൽ ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. സാ​ധാ​ര​ണ ഉ​പ​യോ​ഗി​ക്കു​ന്ന​തും ചെ​ല​വു കു​റ​ഞ്ഞ​തു​മാ​യ മ​രു​ന്നു​ക​ൾ​ക്കു പ​ക​രം വ​ള​രെ വി​ല​കൂ​ടി​യ മ​രു​ന്നു​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കു ന​ൽ​കു​ന്ന​തെ​ന്നും ആ​ശു​പ​ത്രി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ചി​ല മ​രു​ന്നു​ക​ൾ​ക്ക് യ​ഥാ​ർ​ഥ വി​ല​യു​ടെ 717 ശ​ത​മാ​നം അ​ധി​ക വി​ല​യാ​ണ് ഈ​ടാ​ക്കു​ന്ന​തെ​ന്നും സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മ്മി​ഷ​ന്‍റെ 41 പേ​ജു​ള്ള റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മ​രി​ച്ച കു​ട്ടി​യി​ൽ ഉ​പ​യോ​ഗി​ച്ച മ​രു​ന്നു​ക​ളി​ലൂ​ടെ 107 ശ​ത​മാ​നം ലാ​ഭ​മാ​ണ് ആ​ശു​പ​ത്രി നേ​ടി​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഇ​ത​ട​ക്കം നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ ഫോ​ർ​ട്ടി​സ് ആ​ശു​പ​ത്രി​ക്കെ​തി​രേ നി​ര​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 31നാ​ണ് ഡ​ൽ​ഹി ദ്വാ​ര​ക സ്വ​ദേ​ശി​യാ​യ ജ​യ​ന്തി​ന്‍റെ മ​ക​ൾ ആ​ദ്യ​യെ ഫോ​ർ​ട്ടി​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ 15ന് ​കു​ഞ്ഞ് മ​രി​ച്ചു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് 15.5 ല​ക്ഷം രൂ​പ​യു​ടെ ബി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ കു​ട്ടി​യു​ടെ പി​താ​വി​ന് കൈ​മാ​റി​യ​ത്. 2700 ഗ്ലൗ​സ് ഉ​പ​യോ​ഗി​ച്ച​തി​ന് 17,142 രൂ​പ​യാ​ണ് ബി​ൽ ഈ​ടാ​ക്കി​യ​ത്. 15.5 ല​ക്ഷ​ത്തി​നു പു​റ​മെ ര​ക്ത​പ​രി​ശോ​ധ​ന​യ്ക്കും മ​റ്റു​മാ​യി 2.17 ല​ക്ഷം രൂ​പ ആ​ദ്യ​യു​ടെ പി​താ​വി​ൽ നി​ന്നും ഈ​ടാ​ക്കി​യി​രു​ന്നു. 660 സി​റി​ഞ്ചാ​ണ് കു​ട്ടി​ക്ക് വേ​ണ്ടി ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണു ബി​ല്ലി​ൽ പ​റ​യു​ന്ന​ത്.
ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ച് അ​ഞ്ചാം ദി​വ​സം മു​ത​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ഞ്ഞി​ന് അ​തി​നു​ശേ​ഷം ജീ​വ​നു​ണ്ടാ​യി​രു​ന്നോ എ​ന്ന കാ​ര്യ​ത്തി​ൽ പോ​ലും സം​ശ​യ​മു​ണ്ടെ​ന്ന് ര​ക്ഷി​താ​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ എ​ടു​ത്ത കു​ഞ്ഞി​ന്‍റെ സി​ടി സ്കാ​ൻ റി​പ്പോ​ർ​ട്ടും എം​ആ​ർ​ഐ റി​പ്പോ​ർ​ട്ടും ര​ക്ഷി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ ന​ൽ​കി​യി​ല്ല. 13 രൂ​പ​യ്ക്ക് മാ​ർ​ക്ക​റ്റി​ൽ ല​ഭ്യ​മാ​കു​ന്ന ഷു​ഗ​ർ സ്ട്രി​പ്സി​ന് 200 രൂ​പ​യാ​ണ് ഈ​ടാ​ക്കി​യ​ത്. വ​ലി​യ ബി​ൽ അ​ട​യ്ക്കാ​വി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ കു​ട്ടി​യു​ടെ ബോ​ഡി വി​ട്ടു​ന​ൽ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. തു​ട​ർ​ന്നു​ബി​ൽ അ​ട​ച്ചി​ട്ടും ആ​ശു​പ​ത്രി ആം​ബു​ല​ൻ​സ് വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും കു​ട്ടി​യു​ടെ പി​താ​വ് ആ​രോ​പി​ച്ചി​രു​ന്നു.

പ്ര​ശ്നം വ​ഷ​ളാ​യ​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​നി​ക്ക് വ​ൻ തു​ക വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നെ​ന്നു കു​ട്ടി​യു​ടെ പി​താ​വ് അ​ന്വേ​ഷ​ണ ക​മ്മി​ഷ​നോ​ടു വെ​ളി​പ്പെ​ടു​ത്തി. സോ​ഷ്യ​ൽ മീ​ഡി​യ കാ​ന്പ​യി​ൻ അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​ശു​പ​ത്രി​യി​ൽ അ​ട​ച്ച ബി​ല്ലി​നു പു​റ​മേ 25 ല​ക്ഷം രൂ​പ​യാ​ണ് ഫോ​ർ​ട്ടി​സ് ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ത​നി​ക്കു വാ​ഗ്ദാ​നം ചെ​യ്ത​തെ​ന്നു പി​താ​വ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.