ഭ​ർ​ത്താ​വി​നെ കൊ​ന്ന് സെ​പ്റ്റി​ക് ടാ​ങ്കി​ൽ ത​ള്ളി​യ യു​വ​തി 13 വ​ർ​ഷ​ത്തി​നു ശേ​ഷം അ​റ​സ്റ്റി​ൽ
Thursday, December 7, 2017 6:52 PM IST
മും​ബൈ: ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം സെ​പ്റ്റി​ക് ടാ​ങ്കി​ൽ ഒ​ളി​പ്പി​ച്ച സ്ത്രീ 13 ​വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം അ​റ​സ്റ്റി​ൽ. മഹാരാഷ്ട്രയിലെ പാ​ൽ​ഗാ​ർ ജില്ലയിലെ ബോ​യി​സ​റി​ലാ​യി​രു​ന്നു സം​ഭ​വം. നാ​ൽ​പ്പ​ത്തി​മൂ​ന്നു​കാ​രി​യാ​യ ഫ​രീ​ദാ ഭാ​ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ഭാ​ര​തി​യു​ടെ വീ​ട്ടി​ൽ പോ​ലീ​സ് ആ​ദ്യ റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​വി​ടെ പെ​ൺ​വാ​ണി​ഭം ന​ട​ക്കു​ന്ന​താ​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. പോ​ലീ​സ് നാ​ല് യു​വ​തി​ക​ളെ ഇവിടെനിന്നും ര​ക്ഷ​പെ​ടു​ത്തി. ഭാ​ര​തി​യേ​യും ഇ​ട​പാ​ടു​കാ​ര​നെ​യും അ​റ​സ്റ്റ് ചെ​യ്തു. എ​ന്നാ​ൽ പി​റ്റേ​ന്ന് പോ​ലീ​സി​ന് മ​റ്റൊ​രു വി​വ​രം കൂ​ടി ല​ഭി​ച്ചു.

ഭ​ർ​ത്താ​വി​നെ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രെ ഭാ​ര​തി കൊ​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു വി​വ​രം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഭാ​ര​തി​യെ ചോ​ദ്യം ചെ​യ്യു​ക​യും ഇ​വ​ർ കു​റ്റം സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചിലി​ൽ ഇ​വ​രു​ടെ ഭ​ർ​ത്താ​വ് സ​ഹ​ദേ​വി​ന്‍റെ (30) മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ‌ സെ​പ്റ്റിക് ടാ​ങ്കി​ൽ നി​ന്നും ല​ഭി​ച്ചു. കു​ളി​മു​റി​യു​ടെ അ​ടി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സെ​പ്റ്റി​ക് ടാ​ങ്കി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.