അ​യ്യ​ർ ദി ​ഫ്ലോ​പ്പ്..! പ​റ​യാ​ൻ ഉ​ദ്യേ​ശി​ച്ച​ത് അ​താ​യി​രു​ന്നി​ല്ലെ​ന്ന് മ​ണി​ശ​ങ്ക​ർ അ​യ്യ​ർ
Thursday, December 7, 2017 6:13 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെതിരെ മോശം പരാമർശം നടത്തിയ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ണി​ശ​ങ്ക​ർ അ​യ്യ​ർ മാ​പ്പ് പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി സം​സ്കാ​ര​മി​ല്ലാ​ത്ത ആ​ളാ​ണെ​ന്നാ​യി​രു​ന്നി​ല്ല താ​ൻ ഉ​ദ്യേ​ശി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​രം​താ​ണ​യാ​ൾ എ​ന്നാ​ണ് പ​റ​യാ​ൻ ഉ​ദ്യേ​ശി​ച്ച​ത്.

താ​ൻ ചി​ന്തി​ച്ച​ത് ഇം​ഗ്ലീ​ഷി​ലും സം​സാ​രി​ച്ച​ത് ഹി​ന്ദി​യി​ലു​മാ​യി​രു​ന്നു. ഹി​ന്ദി ത​ന്‍റെ മാ​തൃ​ഭാ​ഷ​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​ൻ പ​റ​ഞ്ഞ​തി​ന് മ​റ്റ് അ​ർ​ഥ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ മാ​പ്പു​പ​റ​യു​ന്ന​താ​യും മ​ണി​ശ​ങ്ക​ർ അ​യ്യ​ർ പ​റ​ഞ്ഞു.

നേ​ര​ത്തെ മ​ണി​ശ​ങ്ക​ർ അ​യ്യ​രു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തിരെ രാ​ഹു​ൽ ഗാ​ന്ധി ത​ന്നെ രം​ഗ​ത്തു​വ​ന്നി​രു​ന്നു. മ​ണി​ശ​ങ്ക​ർ അ​യ്യ​ർ മാ​പ്പു​പ​റ​യു​മെ​ന്നാ​ണ് താ​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.