ഓ​ടു​ന്ന ബ​സി​ൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം; നാ​ല് കൗ​മാ​ര​ക്കാ​ർ അ​റ​സ്റ്റി​ൽ
Friday, November 24, 2017 9:31 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഓ​ടു​ന്ന ബ​സി​ൽ യു​വാ​വി​നെ ക​ഴു​ത്തു​മു​റി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ നാ​ല് കൗ​മാ​ര​ക്കാ​ർ അ​റ​സ്റ്റി​ലാ​യി. ഇ​വ​രി​ൽ​നി​ന്നും കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണും ക​ണ്ടെ​ടു​ത്തു. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ ഡ​ൽ​ഹി​യി​ൽ​നി​ന്നു ബ​ദ​ർ​പൂ​രി​ലേ​ക്കു പോ​കു​ന്ന ബ​സി​ലാ​ണ് സം​ഭ​വം ന​ട ന്ന​ത്. കൊ​ല്ല​പ്പെ​ട്ട യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം കൗ​മാ​ര​ക്കാ​ൻ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

ല​ജ്പ​ത്ന​ഗ​റി​ൽ നി​ന്നാ​ണ് കൊ​ല്ല​പ്പെ​ട്ട യു​വാ​വ് ബ​സി​ൽ ക​യ​റി​യ​ത്. ബ​സ് ആ​ശ്ര​മം ചൗ​ക്കി​ലെ​ത്തി​യ​പ്പോ​ൾ സ്കൂ​ൾ യൂ​ണി​ഫോം ധ​രി​ച്ച ആ​റ് ആ​ണ്‍​കു​ട്ടി​ക​ൾ ബ​സി​ൽ ക​യ​റി. കു​റ​ച്ചു​സ​മ​യ​ത്തി​നു​ശേ​ഷം കൗ​മാ​ര​ക്കാ​ർ ത​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് യു​വാ​വ് കു​ട്ടി​ക​ളു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തേ​തു​ട​ർ​ന്ന് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു കൗ​മാ​ര​ക്കാ​ര​ൻ ക​ത്തി​യെ​ടു​ത്ത് യു​വാ​വി​ന്‍റെ ക​ഴു​ത്ത് മു​റി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വ് ത​ത്സ​മ​യം മ​രി​ച്ചു. ഇ​തി​നു​പി​ന്നാ​ലെ കു​ട്ടി​ക​ൾ ബ​സി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​വു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.