ബി​ൽ ക്ലി​ന്‍റ​ണ്‍ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നു ശ്ര​മി​ച്ചെ​ന്ന് നാ​ലു സ്ത്രീ​ക​ൾ
Wednesday, November 22, 2017 7:43 PM IST
വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ബി​ൽ ക്ലി​ന്‍റ​നെ​തി​രേ വീ​ണ്ടും ലൈം​ഗി​ക ആ​രോ​പ​ണം. നാ​ലു സ്ത്രീ​ക​ളാ​ണ് ക്ലി​ന്‍റ​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്. ക്ലി​ന്‍റ​ന്‍റെ നി​യ​മ​സം​ഘം ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന​ത് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന സ്ത്രീ​ക​ൾ നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണു തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നും കേ​സ് ഒ​തു​ക്ക​ണ​മെ​ങ്കി​ൽ വ​ൻ​തു​ക പ​ണ​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഡെ​യ്ലി മെ​യ്ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

വൈ​റ്റ് ഹൗ​സ് വി​ട്ട​ശേ​ഷം, റോ​ണ്‍ ബ​ർ​ക്ലി എ​ന്ന കോ​ടീ​ശ്വ​ര​നു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ​മ​യം ക്ലി​ന്‍റ​ണ്‍ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നു ശ്ര​മി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. ബ​ർ​ക്ലി​യു​ടെ സ്വ​കാ​ര്യ ജെ​റ്റി​ൽ ക്ലി​ന്‍റ​ണ്‍ സ്ഥി​ര​മാ​യി യാ​ത്ര ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു. ഈ ​സ​മ​യം ബ​ർ​ക്ലി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സ്ത്രീ​ക​ളാ​ണ് ഇ​പ്പോ​ൾ ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് ബ​ർ​ക്ലി​ക്കു പോ​ലും അ​റി​വി​ല്ലെ​ന്നും തെ​ളി​വു​ക​ൾ അ​വ​ശേ​ഷി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

ഇ​ത് ആ​ദ്യ​മാ​യ​ല്ല, ക്ലി​ന്‍റ​നു നേ​രെ ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രു​ന്ന​ത്. തൊ​ണ്ണൂ​റു​ക​ളി​ൽ വൈ​റ്റ് ഹൗ​സ് ജീ​വ​ന​ക്കാ​രി മോ​നി​ക്ക ലെ​വി​ൻ​സ്കി​യു​മാ​യു​ള്ള അ​വി​ഹി​ത ബ​ന്ധ​ത്തി​ന്‍റെ പേ​രി​ലും ബി​ൽ ക്ലി​ന്‍റ​ണ്‍ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.