പാക് ധനമന്ത്രിക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
Wednesday, November 15, 2017 2:49 AM IST
ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ ധനമന്ത്രി ഇഷാഖ് ദറിനെതിരേ അഴിമതി വിരുദ്ധ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് അയച്ചു. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് മന്ത്രിയോട് മൂന്ന് തവണ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെയുള്ള അഴിമതിക്കേസുകളിലുള്ള അന്വേഷണത്തിനിടെയാണ് ഷെരീഫിന്‍റെ അടുത്ത രാഷ്ട്രീയ അനുയായിരുന്ന ദറിനോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.