തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം
Tuesday, November 14, 2017 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന മ​ന്ത്രി​യെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് ക​രി​ങ്കൊ​ടി കാ​ട്ടി​യ​ത്.

ചെ​റു സം​ഘ​ങ്ങ​ളാ​യെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​നു മു​ന്നി​ലേ​ക്കു ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ സ്ഥ​ല​ത്തു​നി​ന്നും ബ​ലം​പ്ര​യോ​ഗി​ച്ച് നീ​ക്കി. മ​ന്ത്രി​യു​ടെ വ​സ​തി​ക്കു മു​ന്നി​ലേ​ക്ക് കൂ​ടു​ത​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തു​ന്നു​ണ്ട്.
RELATED NEWS