തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജി ബു​ധ​നാ​ഴ്ച ഉ​ണ്ടാ​യേ​ക്കും
Tuesday, November 14, 2017 10:26 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​യ​ൽ കൈ​യേ​റ്റ വി​ഷ​യ​ത്തി​ൽ ആരോപണം നേരിടുന്ന മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജി ബു​ധ​നാ​ഴ്ച ഉ​ണ്ടാ​യേ​ക്കും. ബു​ധ​നാ​ഴ്ച രാവിലെ എട്ടിന് തോ​മ​സ് ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യെ കാ​ണും. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു​മാ​യും ചാ​ണ്ടി ച​ർ​ച്ച ന​ട​ത്തും. ഡ​ൽ​ഹി യാ​ത്ര റ​ദ്ദാ​ക്കി​യാ​ണ് മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന​ത്.

എ​ൻ​സി​പി നേ​താ​വ് ടി.​പി പീ​താം​ബ​ര​ൻ ബു​ധ​നാ​ഴ്ച സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നേ​യും സി​പി​ഐ സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നേ​യും കാ​ണു​ന്നു​ണ്ട്. മ​ന്ത്രി​യു​ടെ രാ​ജി​ക്കാ​ര്യ​ത്തി​ൽ ബു​ധ​നാ​ഴ്ച ത​ന്നെ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി വൈ​കി എ​കെ​ജി സെ​ന്‍റ​റി​ൽ തി​ര​ക്കി​ട്ട കൂ​ടി​യാ​ലോ​ച​ന​ക​ളാ​ണ് ന​ട​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും ച​ർ​ച്ച ന​ട​ത്തി. സ​ന്ധ്യ​യോ​ടെ​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ എ​കെ​ജി സെ​ന്‍റ​റി​ലെ​ത്തി​യ​ത്.
RELATED NEWS