റ​യാ​ൻ സ്കൂ​ളി​ലെ കൊ​ല​പാ​ത​കം: അ​റ​സ്റ്റി​ലാ​യ വി​ദ്യാ​ർ​ഥി മൊ​ഴി മാ​റ്റി
Tuesday, November 14, 2017 9:46 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​ക്ക​ടു​ത്തു ഗു​രു​ഗ്രാ​മി​ൽ റ​യാ​ൻ സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​ടെ കൊ​ല​പാ​ത​ക കേ​സി​ൽ ത​ന്നെ നി​ർ​ബ​ന്ധി​പ്പി​ച്ചു കു​റ്റം സ​മ്മ​തി​പ്പി​ച്ച​താ​ണെ​ന്നാ​ണ് പ​തി​നൊ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ മ​ർ​ദി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും കു​റ്റം സ​മ്മ​തി​പ്പി​ച്ചു വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യെ​ന്നാ​ണ് വി​ദ്യാ​ർ​ഥി പ​റ​ഞ്ഞ​ത്. ഇ​ന്ന​ലെ ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ബോ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മു​ന്നി​ലും സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രോ​ടു​മാ​ണ് വി​ദ്യാ​ർ​ഥി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

തെ​ളി​വെ​ടു​പ്പി​നാ​യി കു​ട്ടി​യെ തി​ങ്ക​ളാ​ഴ്ച സ്കൂ​ളി​ൽ എ​ത്തി​ച്ചി​രു​ന്നു. ഗു​രു​ഗ്രാം ജു​വ​നൈ​ൽ കോ​ട​തി ഈ ​മാ​സം 22 വ​രെ കു​ട്ടി​യെ ഒ​ബ്സ​ർ​വേ​ഷ​ൻ ഹോ​മി​ലേ​ക്കു വി​ട്ടി​രി​ക്കു​ക​യാ​ണ്. നേ​ര​ത്തെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി കു​റ്റം സ​മ്മ​തി​ച്ച​താ​യി സി​ബി​ഐ ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​മൊ​ഴി​യാ​ണ് വി​ദ്യാ​ർ​ഥി ഇ​പ്പോ​ൾ മാ​റ്റി​പ്പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

സ്കൂ​ളി​ലെ ടോ​യ്‌ലറ്റി​ൽ ചെ​ന്ന​പ്പോ​ൾ കൊ​ല്ല​പ്പെ​ട്ട കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ടെ​ന്നും ര​ക്തം ഛർ​ദി​ക്കു​ന്ന​തു ക​ണ്ടെന്നും ​ഉ​ട​ൻ ത​ന്നെ പു​റ​ത്തു പോ​യി അ​ധ്യാ​പി​ക​യെ​യും മ​റ്റൊ​രു ജോ​ലി​ക്കാ​ര​നെ​യും വി​വ​രം അ​റി​യി​ച്ചെ​ന്നാ​ണു പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി ന​ൽ​കി​യി​രി​ക്കു​ന്ന പു​തി​യ മൊ​ഴി.

ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി പ്ര​ദ്യു​മ്ന​ൻ ഠാ​ക്കൂ​റി​നെ​യാ​ണു സെ​പ്റ്റം​ബ​ർ എ​ട്ടി​നു സ്കൂ​ളി​ലെ ശു​ചി​മു​റി​യി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ ത്തി​യ​ത്. സം​ഭ​വം ആ​ദ്യം അ​ന്വേ​ഷി​ച്ച ഹ​രി​യാ​ന പോ​ലീ​സും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വും സ്കൂ​ൾ ബ​സ് ്രെ​ഡെ​വ​ർ അ​ശോ​ക് കു​മാ​റി​ന​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത സി​ബി​ഐ​യാ​ണ് പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.
RELATED NEWS