മെ​ഡി​ക്ക​ൽ കോ​ഴ: ജ​ഡ്ജി​മാ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി
Tuesday, November 14, 2017 9:37 PM IST
ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ഡ്ജി​മാ​ർ​ക്കെ​തി​രേ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക കാ​മി​നി ജ​യ്സ്വാ​ൾ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. ഹ​ർ​ജി​യി​ലെ ആ​ക്ഷേ​പ​ങ്ങ​ൾ കോ​ട​തി​ക്കും ജ​ഡ്ജി​മാ​ർ​ക്കും അ​പ​മാ​ന​ക​ര​വും അ​പ​കീ​ർ​ത്തി​പ​ര​വു​മാ​ണെ​ന്നു നി​രീ​ക്ഷി​ച്ച ജ​സ്റ്റീ​സ് ആ​ർ.​കെ. അ​ഗ​ർ​വാ​ൾ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച്, കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ൾ​ക്കു അ​ർ​ഹ​മാ​യ​താ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, സ്ഥാ​പ​ന​ത്തി​ന്‍റെ മ​ഹ​ത്താ​യ ക്ഷേ​മ​ത്തി​നു വേ​ണ്ടി കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്നും അ​റി​യി​ച്ചു.

മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മി​ല്ലാ​ത്ത സം​ശ​യ​ങ്ങ​ളു​യ​ർ​ത്തി സു​പ്രീം കോ​ട​തി​യു​ടെ അ​ന്ത​സ് ന​ശി​പ്പി​ച്ചു. വേ​ണ്ട ത്ര ​പ​രി​ശോ​ധ​ന​ക​ളും നി​യ​മ​വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് അ​ഭി​ഭാ​ഷ​ക​ർ ആ​ക്ഷേ​പ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. ഇ​തു സ​മൂ​ഹ​ത്തി​നു മു​ന്പി​ൽ സു​പ്രീം കോ​ട​തി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ട് ജ​സ്റ്റീ​സു​മാ​രാ​യ ആ​ർ.​കെ. അ​ഗ​ർ​വാ​ൾ, അ​രു​ണ്‍ മി​ശ്ര, എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ എ​ന്നി​വ​രു​ടെ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

ആ​രും നി​യ​മ​ത്തി​ന് അ​തീ​ത​ര​ല്ല. സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​ത നി​ല​യി​ലു​ള്ള​വ​രാ​ണെ​ങ്കി​ലും ആ​രും നി​യ​മ​ത്തി​നു മു​ക​ളി​ലാ​കു​ന്നി​ല്ല. അ​തേ​സ​മ​യം, മു​ഴു​വ​ൻ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ​യും അ​ന്ത​സ് സം​ര​ക്ഷി​ക്കാ​ൻ ന്യാ​യാ​ധി​പൻമാ​രും അ​ഭി​ഭാ​ഷ​ക​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും ബെ​ഞ്ച് ചൂ​ണ്ടിക്കാ​ട്ടി.