വാ​ക്കാ​ൽ പ​റ​ഞ്ഞാ​ൽ‌​പോ​ര; വിധിയിൽ വിമർശനുമുണ്ടെങ്കിൽ രാജിയെന്ന് തോമസ് ചാണ്ടി
Tuesday, November 14, 2017 9:06 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ട​തി​യു​ടെ വാ​ക്കാ​ലു​ള്ള പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ രാ​ജി​വ​യ്ക്കി​ല്ലെ​ന്ന് മ​ന്ത്രി തോ​മ​സ് ചാ​ണ്ടി. വി​ധി എ​തി​രാ​ണെ​ങ്കി​ൽ മാ​ത്രം രാ​ജി​വ​യ​ക്കു​ക​യു​ള്ളു. വി​ധി​യി​ൽ ത​നി​ക്കെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ആ ​നി​മി​ഷം രാ​ജി വ​യ്ക്കും. വി​ധി പ​ക​ർ​പ്പ് ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ല​ഭി​ച്ച​തി​നു ശേ​ഷം ഇ​ത് പ​രി​ശോ​ധി​ച്ച് ത​നി​ക്കെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ രാ​ജി വ​യ്ക്കും.

കോ​ട​തി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ളെ​ല്ലാം വി​ധി​ന്യാ​യ​മ​ല്ല. കൈ​യേ​റ്റ വി​ഷ​യ​ത്തി​ൽ താ​ൻ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി പ​റ​ഞ്ഞി​ട്ടി​ല്ല. കോ​ട​തി ഉ​ത്ത​ര​വ് കി​ട്ടി​യ ശേ​ഷം ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് തോ​മ​സ് ചാ​ണ്ടി. ഇ​തി​നാ​യി മ​ന്ത്രി ഡ​ൽ​ഹി​ക്കു തിരി​ക്കും.

ഭൂ​മി കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് മ​ന്ത്രി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ മ​ന്ത്രി​യു​ടെ ഹ​ർ​ജി കോ​ട​തി ത​ള്ളി. ഹൈ​ക്കോ​ട​തി മ​ന്ത്രി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​മാ​ണ് ഉ​ന്ന​യി​ച്ച്. മ​ന്ത്രി സ്ഥാ​ന​ത്ത് തു​ട​ർ​ന്നു​കൊ​ണ്ട് എ​ങ്ങ​നെ സ​ർ​ക്കാ​രി​നെ​തി​രേ ഹ​ർ​ജി ന ​ൽ​കാ​ൻ ക​ഴി​യു​മെ​ന്ന് കോ​ട​തി ആ​വ​ർ​ത്തി​ച്ച് ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. സ്ഥാ​നം രാ​ജി​വ​ച്ചാ​ൽ കൂ​ടു​ത​ൽ നി​യ​മ​വ​ശ​ങ്ങ​ൾ തു​റ​ന്നു​കി​ട്ടും. തോ​മ​സ് ചാ​ണ്ടി​യു​ടെ ഹ​ർ ജി​യി​ൽ സ​ർ​ക്കാ​രാ​ണ് ഒ​ന്നാം ക​ക്ഷി. മ​ന്ത്രി​യു​ടെ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​ണ്. പി​ന്നെ​ങ്ങ​നെ ഹ​ർ​ജി നി​ല​നി​ൽ​ക്കു​മെ​ന്ന് ഡി​വി​ഷ​ൻ ബെ​ഞ്ച് ചോ​ദി​ച്ചു.
RELATED NEWS