മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ ഭീ​ഷ​ണി; പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ റെ​ഡ് അ​ലെ​ർ​ട്ട്
Tuesday, November 14, 2017 9:00 PM IST
ഇ​രി​ട്ടി: മ​ല​പ്പു​റ​ത്ത് മാ​വോ​വാ​ദി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്ന​തി​ന്‍റെ ഒ​ന്നാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​രി​ട്ടി മേ​ഖ​ല​യി​ലെ നാ​ല് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. മാ​വോ​വാ​ദി​ക​ള്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ അ​ക്ര​മി​ച്ച് തി​രി​ച്ച​ടി ന​ല്‍​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​ത് .

ക​രി​ക്കോ​ട്ട​ക്ക​രി, ആ​റ​ളം, കേ​ള​കം, പേ​രാ​വൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​ണ് റെ​ഡ് അ​ല​ര്‍​ട്ട് ന​ട​പ്പി​ലാ​ക്കി​യ​ത്. യ​ന്ത്ര തോ​ക്കേ​ന്തി​യ ക​മാ​ന്‍​ഡോ​ക​ളെ രാ​പ​ക​ല്‍ ഈ ​പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ സു​ര​ക്ഷ​ക്കാ​യി നി​യോ​ഗി​ച്ചു. ലോ​ക്ക​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലും ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ക​ര്‍​ശ​ന​പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം മാ​ത്ര​മെ ജ​ന​ങ്ങ​ളെ രാ​ത്രി സ്റ്റേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള​ളു.
RELATED NEWS