മ​ത​നി​ര​പേ​ക്ഷ​ത വ​ലിയ നു​ണ, കൊണ്ടുനടക്കുന്നവർ മാപ്പുപറയണം: യോ​ഗി ആ​ദി​ത്യ​നാ​ഥ്
Tuesday, November 14, 2017 6:59 PM IST
റാ​യ്പു​ർ: മ​ത​നി​ര​പേ​ക്ഷ​ത ഏ​റ്റ​വും വ​ലി​യ നു​ണ​യാ​ണെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ഇ​ത് പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ രാ​ജ്യ​ത്തോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും യോ​ഗി ആ​വ​ശ്യ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച ഛത്തീ​സ്ഗ​ഡി​ലെ റാ​യ്പു​രി​ൽ പൊ​തു​പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു യു​പി മു​ഖ്യ​മ​ന്ത്രി.

സ്വാ​ത​ന്ത്ര്യ​ത്തി​നു ശേ​ഷം പ​റ​യ​പ്പെ​ടു​ന്ന മ​ത​നി​ര​പേ​ക്ഷ​ത​യെ​ന്ന വാ​ക്ക് വ​ലി​യ നു​ണ​യാ​ണ്. ഈ ​വാ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ രാ​ജ്യ​ത്തോ​ട് മാ​പ്പ് പ​റ​യ​ണം. ഒ​രു വ്യ​വ​സ്ഥ​യ്ക്കും മ​ത​നി​ര​പേ​ക്ഷ​മാ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും യോ​ഗി പ​റ​ഞ്ഞു.

എ​ന്നാ​ൽ യോ​ഗി​യു​ടെ പ്ര​സ്താ​വ​ന​യെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് ക​പി​ൽ സി​ബ​ൽ രം​ഗ​ത്തു​വ​ന്നു. മോ​ദി സ​ർ​ക്കാ​രി​നെ യോ​ഗി രാ​മ രാ​ജ്യ​വു​മാ​യി താ​ര​മ്യ​പ്പെ​ടു​ത്തു​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ നു​ണ​യെ​ന്ന് ക​പി​ൽ സി​ബ​ൽ പ​റ​ഞ്ഞു.

യോ​ഗി പ​റ​യു​ന്നു മ​ത​നി​ര​പേ​ക്ഷ​ത നു​ണ​യാ​ണെ​ന്ന്. ഇ​തി​നൊ​പ്പം മോ​ദി സ​ർ​ക്കാ​രി​നെ രാ​ജ​രാ​ജ്യ​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. ഈ ​സ​ത്യ​മാ​ണ് ഏ​റ്റ​വും വ​ലി​യ നു​ണ​യെ​ന്ന് ക​പി​ൽ സി​ബ​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.
RELATED NEWS