തോ​മ​സ് ചാ​ണ്ടി സു​പ്രീം കോ​ട​തി​യി​ലേ​ക്ക്
Tuesday, November 14, 2017 6:33 PM IST
കൊ​ച്ചി: ഭൂ​മി കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​നു പി​ന്നാ​ലെ മ​ന്ത്രി തോ​മ​സ് ചാ​ണ്ടി സു​പ്രീം കോ​ട​തി​യി​ലേ​ക്ക്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് മ​ന്ത്രി പ​ര​മോ​ന്ന​ത കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. ഇ​തി​നാ​യി ചൊ​വ്വാ​ഴ്ച ത​ന്നെ മ​ന്ത്രി ഡ​ൽ​ഹി​ക്കു തി​രി​ക്കും. ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നും തി​രി​ച്ച​ടി​യു​ണ്ടാ​യ​തി​നു പി​ന്നി​ലെ മ​ന്ത്രി​യു​ടെ രാ​ജി​ക്കാ​യി മു​റ​വി​ളി ഉ​യ​ർ​ന്നി​രു​ന്നു.

ചൊ​വ്വാ​ഴ്ച തോ​മ​സ് ചാ​ണ്ടി​യു​ടെ ഹ​ർ​ജി പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി മ​ന്ത്രി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​മാ​ണ് ഉ​ന്ന​യി​ച്ച്. മ​ന്ത്രി സ്ഥാ​ന​ത്ത് തു​ട​ർ​ന്നു​കൊ​ണ്ട് എ​ങ്ങ​നെ സ​ർ​ക്കാ​രി​നെ​തി​രേ ഹ​ർ​ജി ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്ന് കോ​ട​തി ആ​വ​ർ​ത്തി​ച്ച് ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. സ്ഥാ​നം രാ​ജി​വ​ച്ചാ​ൽ കൂ​ടു​ത​ൽ നി​യ​മ​വ​ശ​ങ്ങ​ൾ തു​റ​ന്നു​കി​ട്ടും. തോ​മ​സ് ചാ​ണ്ടി​യു​ടെ ഹ​ർ​ജി​യി​ൽ സ​ർ​ക്കാ​രാ​ണ് ഒ​ന്നാം ക​ക്ഷി. മ​ന്ത്രി​യു​ടെ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​ണ്. പി​ന്നെ​ങ്ങ​നെ ഹ​ർ​ജി നി​ല​നി​ൽ​ക്കു​മെ​ന്ന് ഡി​വി​ഷ​ൻ ബെ​ഞ്ച് ചോ​ദി​ച്ചു.
RELATED NEWS