മ​ദ്യ​മി​ല്ലാ​ത്ത ഗു​ജ​റാ​ത്തി​ൽ മ​ദ്യ​പി​ക്കു​ന്ന ഹാ​ർ​ദി​ക്; വീ​ണ്ടും ഒ​ളി​കാ​മ​റ ആ​ക്ര​മ​ണം
Tuesday, November 14, 2017 6:14 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: പാ​ട്ടി​ദാ​ർ നേ​താ​വ് ഹാ​ർ​ദി​ക് പ​ട്ടേ​ലി​ന്‍റേ​തെ​ന്ന പേ​രി​ൽ ലൈം​ഗി​ക വീ​ഡി​യോ പു​റ​ത്തി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മ​ദ്യം ക​ഴി​ക്കു​ന്ന ദൃ​ശ്യ​വും പ്ര​ച​രി​ക്കു​ന്നു. ഗു​ജ​റാ​ത്തി​ലെ പ്രാ​ദേ​ശി​ക ചാ​ന​ലാ​ണ് വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. ഇ​തേ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. മ​ദ്യം നി​രോ​ധ​നം നി​ല​നി​ൽ​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് ഗു​ജ​റാ​ത്ത്. പ​ട്ടേ​ൽ സ​മു​ദാ​യ​ത്തി​നു നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​ല​മു​ണ്ഡ​നം ചെ​യ്ത് ന​ട​ന്ന മാ​ർ​ച്ച് ന​ട​ന്ന ദി​വ​സ​ത്തേ​താ​ണ് വീ​ഡി​യോ​യെ​ന്നാ​ണ് പു​റ​ത്തു​വി​ട്ട​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

എ​ന്നാ​ൽ ലൈം​ഗി​ക വീ​ഡി​യോ വിഷയത്തിൽ ഹാ​ർ​ദി​ക്കി​നെ അ​നു​കൂ​ലി​ച്ച് ദ​ളി​ത് നേ​താ​വ് ജി​ഗ്നേ​ഷ് മേ​വാ​നി രം​ഗ​ത്തെ​ത്തി​യ​ത് ശ്ര​ദ്ധേ​യ​മാ​യി. ലൈം​ഗീ​ക​ത മൗ​ലി​ക അ​വ​കാ​ശ​മാ​ണ്. സ്വ​കാ​ര്യ​ത ഇ​ല്ലാ​താ​ക്കാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്നും മേ​വാ​നി ട്വീ​റ്റ് ചെ​യ്തു.

ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ ത​റ​പ​റ്റി​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള 24-കാ​ര​നാ​യ ഹാ​ർ​ദി​ക് കോ​ൺ​ഗ്ര​സു​മാ​യു​ള്ള ച​ർ​ച്ച​യു​ടെ അ​ന്ത്യ​ഘ​ട്ട​ത്തി​ലാ​ണി പ്പോ​ൾ. പ​ട്ടേ​ൽ സം​വ​ര​ണ വി​ഷ​യ​ത്തി​ലാ​ണു ഹാ​ർ​ദി​ക്കും ബി​ജെ​പി​യും തെ​റ്റി​യ​ത്.
RELATED NEWS