അ​റ​സ്റ്റ് ഒഴി​വാ​ക്കാ​ൻ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ന​ട​ത്തി​യ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
Monday, October 23, 2017 10:10 AM IST
ന്യൂ​ഡ​ൽ​ഹി: വാ​ഹ​ന​മോ​ഷ​ണ കേ​സു​ക​ളി​ലെ അ​റ​സ്റ്റി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ പ്ലാ​സ്റ്റി​ക് സ​ർ​ജ​റിയിലൂടെ രൂപമാറ്റം വരുത്തിയ ന​ട​ത്തി​യ യു​വാ​വ് നാ​ലു വ​ർ​ഷ​ത്തി​നു​ശേ​ഷം അ​റ​സ്റ്റി​ൽ. ഡ​ൽ​ഹി​യി​ലെ ക​ൽ​ക്കാ​ജി​യി​ലാ​ണ് കു​ണാ​ൽ എ​ന്ന ത​നൂ​ജും ര​ണ്ടു സ​ഹാ​യി​ക​ളും പി​ടി​യി​ലാ​യ​ത്.

ഈ ​മാ​സം 13ന് ​ത​നൂ​ജ് ക​ൽ​ക്കാ​ജി​യി​ലെ​ത്തു​മെ​ന്നു പോ​ലീ​സി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ചു ക​രു​ക്ക​ൾ നീ​ക്കി​യ പോ​ലീ​സ് നെ​ഹ്റു പ്ലേ​സ് മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​ത്തു​നി​ന്ന് ഇ​താ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഡ​ൽ​ഹി​യി​ലും പ​രി​സ​ര​ത്തു​മാ​യി 62 വാ​ഹ​ന​മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ത​നൂ​ജ് 2012-13 കാ​ല​ത്താ​ണ് പ്ലാ​സ്റ്റി​ക് സ​ർ​ജ​റി​ക്കു വി​ധേ​യ​നാ​യ​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.