ഹൈക്കമാന്‍ഡ് 'എല്ലാം ശരിയാക്കി'; കെ​പി​സി​സി പ​ട്ടി​ക തി​രു​ത്തി
Monday, October 23, 2017 6:34 PM IST
തി​രു​വ​ന​ന്ത​പു​രം: ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ സം​സ്ഥാ​ന നേ​തൃ​ത്വം മാ​റ്റം വ​രു​ത്തി. പ​ട്ടി​ക ജാ​തി- പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ർ​ക്കും വ​നി​ത​ക​ൾ​ക്കും പ​ത്തു ശ​ത​മാ​നം അം​ഗ​ങ്ങ​ളെ ന​ൽ​കു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണം വ​രു​ത്തി​യി​ട്ടു​ള്ള​ത്.

മു​ന്പു സ​മ​ർ​പ്പി​ച്ച പ​ട്ടി​ക​യി​ൽ ഇ​രു​പ​തോ​ളം പേ​ർ ഒ​ഴി​വാ​കു​മെ​ന്നാ​ണു സൂ​ച​ന. ഇ​വ​ർ​ക്കു പ​ക​രം വ​നി​താ പ്രാ​തി​നി​ധ്യ​മി​ല്ലാ​തി​രു​ന്ന ഇ​ടു​ക്കി, കൊ​ല്ലം, കോ​ഴി​ക്കോ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നി​ന്നു വ​നി​ത​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി. 28 വ​നി​ത​ക​ൾ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കും. കൂ​ടു​ത​ലാ​യി യു​വാ​ക്ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​ട്ടു​ള്ള​ത്.

എം​പി​മാ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​രു​ടെ നോ​മി​നി​ക​ളെ​യും പ​ട്ടി​ക​യി​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​രു​ഗ്രൂ​പ്പു​ക​ൾ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളെ പ​ങ്കി​ട്ടെ​ടു​ത്തെ​ന്നാ​യി​രു​ന്നു പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ പു​നഃ​സം​ഘ​ട​ന​യി​ലെ വീ​തം​വ​യ്ക്ക​ലി​നെ​തി​രേ പ​ര​സ്യ​വി​മ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.
RELATED NEWS