താങ്ജാം സിംഗിനു ട്രിപ്പിൾ സ്വർണം
Sunday, October 22, 2017 12:20 PM IST
പാലാ: സംസ്ഥാന കായികോത്സവത്തിൽ കോതമംഗലം സെന്‍റ് ജോർജിന്‍റെ മണിപ്പൂരി താരം താങ്ജാം അലേർട്ടൻ സിംഗിനു ട്രപ്പിൾ സ്വർണം. സബ് ജൂണിയർ ആണ്‍കുട്ടികളുടെ 80 മീറ്റർ ഹർഡിൽസിലാണ് താങ്ജാം മൂന്നാം സ്വർണം കരസ്ഥമാക്കിയത്. ശനിയാഴ്ച 100 മീറ്റർ 12.34 സെക്കൻഡിൽ പൂർത്തിയാക്കിയാണ് താങ്ജാം ആദ്യ സ്വർണം നേടിയത്. ലോങ്ജംപിലാണ് താങ്ജാമിന്‍റെ മറ്റൊരു സ്വർണം.