ഇ​ന്ത്യ​ൻ കു​തി​പ്പി​ന് ബോ​ൾ​ട്ട്; രോ​ഹി​തും ധ​വാ​നും പു​റ​ത്ത്
Sunday, October 22, 2017 10:57 AM IST
മുംബൈ: ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ബാറ്റിംഗ് ലൈനപ്പിൽ മധ്യനിരയിൽ ദിനേശ് കാർത്തിക്കിനെ ഉൾപ്പെടുത്തിയപ്പോൾ മനീഷ് പാണ്ഡെ പുറത്തായി. അജിങ്ക്യ രഹാനെയെയും അവസാന പതിനൊന്നിൽ ഉൾപ്പെടുത്തിയില്ല. ഒടുവിൽ റിപ്പോർട്ട് കിട്ടുന്പോൾ ഇന്ത്യ അഞ്ച് ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 34 റൺസെടുത്തിട്ടുണ്ട്. ഒന്പത് റൺസെടുത്ത ശിഖർ ധവാനും 20 റൺസെടുത്ത രോഹിത് ശർമയുമാണ് പുറത്തായത്. ട്രെൻഡ് ബോൾട്ടാണ് ഇരു വിക്കറ്റും നേടിയത്.

ശ്രീലങ്കയിൽ അഞ്ചു മത്സരങ്ങളുടെ പരന്പരയിൽ സന്പൂർണ ജയം നേടിയ ഇന്ത്യ ലോക ചാന്പ്യന്മാരായ ഓസ്ട്രേലിയയെ അഞ്ചു മത്സരങ്ങളുടെ പരന്പരയിൽ 4-1ന് തോൽപ്പിച്ച ആത്മവിശ്വാസവുമായാണ് കളത്തിലിറങ്ങുന്നത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.