ബാഴ്സലോണയിൽ കറ്റാലൻ അനുകൂലികളുടെ പ്രതിഷേധം
Sunday, October 22, 2017 9:34 AM IST
മാഡ്രിഡ്: കാറ്റലോണിയ പ്രവിശ്യയുടെ സ്വയംഭരണാവകാശം റദ്ദാക്കാനുള്ള സ്പാനീഷ് സർക്കാരിന്‍റെ തീരുമാനത്തിനെതിരേ ബാഴ്സലോണയിൽ കറ്റാലൻ അനുകൂലികളുടെ പ്രതിഷേധം. 450,000 ഓളം വരുന്ന പ്രതിഷേധക്കാരാണ് തെരുവിലിറങ്ങിയത്. ജനാധിപത്യ ധ്വംസനമാണ് സ്പെയിൻ നടപ്പാക്കുന്നതെന്ന് കറ്റാലൻ നേതാവ് കാർളസ് പുജ്ഡമോൻ അറിയിച്ചു.

സ്പെയിനിൽനിന്നു വേർപ്പെട്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാറ്റലോണിയ പ്രവിശ്യയുടെ സ്വയംഭരണാവകാശം റദ്ദാക്കാനും പ്രവിശ്യാ സർക്കാരിനെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താനുമാണ് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രഹോയിയുടെ അധ്യക്ഷതയിൽ ശനിയാഴ്ച ചേർന്ന അടിയന്തര കാബിനറ്റ് യോഗം തീരുമാനിച്ചത്.