മും​ബൈ​യി​ൽ ന​ടു​റോ​ഡി​ൽ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, October 21, 2017 8:58 PM IST
മും​ബൈ: മും​ബൈ​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ന​ടു​റോ​ഡി​ൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ലാ​യി. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച മും​ബൈ നെ​ഹ്റു ന​ഗ​റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

റോ​ഡി​ലൂ​ടെ ന​ട​ന്നു​വ​ന്ന യു​വാ​വ് പെ​ൺ​കു​ട്ടി​യെ ക​യ​റി​പി​ടി​ക്കു​ക​യും, ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. പെ​ൺ​കു​ട്ടി ഉ​ച്ച​ത്തി​ൽ​നി​ല​വി​ളി​ച്ചെ​ങ്കി​ലും യു​വാ​വി​നെ പി​ന്തി​രി​പ്പി​ക്കാ​നോ, അ​ക്ര​മം ത​ട​യാ​നോ ചു​റ്റു​മു​ള്ള​വ​ർ ശ്ര​മി​ച്ചി​ല്ല. മു​ഖ​ത്ത​ടി​യേ​റ്റ പെ​ൺ​കു​ട്ടി നി​ല​ത്തു​വീ​ണ​തോ​ടൊ​ണ് യു​വാ​വ് അ​ക്ര​മം അ​വ​സാ​നി​പ്പി​ച്ച​ത്. ദൃ​ശ്യ​ങ്ങ​ൾ തെ​ളി​വാ​യി ശേ​ഖ​രി​ച്ച് പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.