പാ​ലി​യേ​ക്ക​ര ടോ​ൾ: സ​മാ​ന്ത​ര​പാ​ത അ​ട​ച്ചു​പൂ​ട്ടാ​നാ​വി​ല്ലെ​ന്നു കോ​ട​തി
Thursday, October 12, 2017 6:41 PM IST
കൊ​ച്ചി: ദേ​ശീ​യ​പാ​ത​യി​ൽ തൃ​ശൂ​ർ പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യ്ക്കു സ​മാ​ന്ത​ര​മാ​യു​ള്ള പാ​ത അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി. സ​മാ​ന്ത​ര​പാ​ത​യ്ക്കു വീ​തി കൂ​ടി​യ​തി​നാ​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി ടോ​ൾ ന​ൽ​കാ​തെ പോ​കു​ന്നു​വെ​ന്നാ​രോ​പി​ച്ചു ക​രാ​റെ​ടു​ത്ത ഗു​രു​വാ​യൂ​ർ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ലി​മി​റ്റ​ഡ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി.

എ​ന്നാ​ൽ ഈ ​പാ​ത​യു​ടെ വീ​തി 1.5 മീ​റ്റ​റാ​യി നി​ജ​പ്പെ​ടു​ത്താ​ൻ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. ടോ​ൾ വേ​ണ്ടാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​നാ​ണു സ​മാ​ന്ത​ര​പാ​ത ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്കി​നെ​ത്തു​ട​ർ​ന്നു പാ​ത​യു​ടെ വീ​തി​കൂ​ട്ടി. തു​ട​ർ​ന്നാ​ണു ക​രാ​റു​കാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ ടോ​ൾ പി​രി​ക്കു​ന്ന​തി​ലാ​ണ് ക​രാ​റു​കാ​ർ​ക്ക് താ​ത്പ​ര്യ​മെ​ന്നും ടോ​ൾ പ്ലാ​സ​യ്ക്കു സ​മീ​പ​മു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ളി​ൽ ടോ​ൾ അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്നും സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.