ആ​രോ​ഗ്യ​രം​ഗ​ത്ത് കേ​ര​ളം മി​ക​ച്ച മാ​തൃ​കയെന്ന് മ​ഹാ​രാ​ഷ്ട്ര ആ​രോ​ഗ്യ​മ​ന്ത്രി
Thursday, October 12, 2017 6:33 PM IST
കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ​രം​ഗ​ത്ത് കേ​ര​ളം മി​ക​ച്ച മാ​തൃ​ക​യാ​ണെ​ന്ന് മ​ഹാ​രാ​ഷ്ട്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ദീ​പ​ക് സാ​വ​ന്ത്. രാ​ജ്യ​ത്തെ ആ​ദ്യ എ​ൻ​എ​ബി​എ​ച്ച് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യാ​യ കോ​ഴി​ക്കോ​ട് കോ​ട്ട​പ്പ​റ​ന്പി​ലെ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രോ​ഗ​സം​ക്ര​മ​ണം നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ കേ​ര​ളം സ്വീ​ക​രി​ക്കു​ന്ന മാ​തൃ​ക നി​രീ​ക്ഷി​ക്ക​ലാ​ണ് വ​ര​വി​ന്‍റെ ഉ​ദ്ദേ​ശ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ കേ​ര​ള​ത്തെ കു​റി​ച്ചു​ള്ള വി​മ​ർ​ശ​നം ചൂ​ണ്ടി​കാ​ട്ടി​യ​പ്പോ​ൾ കേ​ര​ളം എ​ല്ലാ​വ​ർ​ക്കും മാ​തൃ​ക​യാ​ണെ​ന്നും മി​ക​ച്ച മാ​തൃ​ക​ക​ൾ പ​ര​സ്പ​രം സ്വീ​ക​രി​ച്ച് പ്രാ​വ​ർ​ത്തി​ക​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ശി​ശു​മ​ര​ണ​നി​ര​ക്ക്, മാ​തൃ​മ​ര​ണ​നി​ര​ക്ക് എ​ന്നി​വ കു​റ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.