ആം​ബി വാ​ലി പ്രോ​പ്പ​ർ​ട്ടി ലേ​ലം ത​ട​സ​പ്പെ​ടു​ത്തി​യാ​ൽ ന​ട​പ​ടി​യെ​ന്നു സു​പ്രീം കോ​ട​തി
Thursday, October 12, 2017 4:15 PM IST
ന്യൂ​ഡ​ൽ​ഹി: സ​ഹാ​റ ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ഡം​ബ​ര റി​യ​ൽ എ​സ്റ്റേ​റ്റ് ടൗ​ണ്‍​ഷി​പ്പാ​യ പൂ​ന​യി​ലെ ആം​ബി വാ​ലി പ്രോ​പ്പ​ർ​ട്ടി ലേ​ലം ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ പൂ​ന പോ​ലീ​സി​നു ക​ത്തു ന​ൽ​കി​യ സ​ഹാ​റ ഗ്രൂ​പ്പി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ ക​ർ​ശ​ന വി​ല​ക്കു​മാ​യി സു​പ്രീം കോ​ട​തി. പ്രോ​പ്പ​ർ​ട്ടി ലേ​ലം ചെ​യ്യാ​ൻ സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി സ​ഹാ​റ ഗ്രൂ​പ്പ് ത​ട​സ​വാ​ദ​മു​ന്ന​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തു സം​ബ​ന്ധി​ച്ച സെ​ബി​യു​ടെ പ​രാ​തി പ​രി​ഗ​ണി​ച്ച കോ​ട​തി വി​ഷ​യ​ത്തി​ൽ പൂ​ന പോ​ലീ​സു​മാ​യി ക​ന്പ​നി ലേ​ല വി​ഷ​യ​ത്തി​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്നു നി​ർ​ദേ​ശി​ച്ചു. കൂ​ടാ​തെ, പ്രോ​പ്പ​ർ​ട്ടി ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ബോം​ബെ ഹൈ​ക്കോ​ട​തി ലി​ക്വി​ഡേ​റ്റ​ർ​ക്കു കൈ​മാ​റാ​നും മ​ഹാ​രാ​ഷ്ട്ര ഡി​ജി​പി​യോ​ടു ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു. ലേ​ല ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ടു​ത്താ​ൻ ആ​രെ​ങ്കി​ലും മു​തി​ർ​ന്നാ​ൽ അ​വ​ർ നി​യ​മ​ന​ട​പ​ടി​ക്കു വി​ധേ​യ​രാ​യി ജ​യി​ലി​ൽ പോ​കേ​ണ്ടി​വ​രു​മെ​ന്നും കോ​ട​തി മു​ന്ന​റ​യി​പ്പ് ന​ൽ​കി.

37,392 കോ​ടി രൂ​പ​യാ​ണ് ആം​ബി വാ​ലി പ്രോ​പ്പ​ർ​ട്ടി​യു​ടെ അ​ടി​സ്ഥാ​ന വി​ല. ഉ​ല്ലാ​സ​കേ​ന്ദ്ര​ങ്ങ​ൾ, അ​ത്യാ​ധു​നി​ക വി​ല്ല​ക​ൾ, ഗോ​ൾ​ഫ് കോ​ഴ്സ്, ആ​ശു​പ​ത്രി, സ്കൂ​ൾ, വി​മാ​ന​ത്താ​വ​ളം മ​റ്റ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്ത ടൗ​ണ്‍​ഷി​പ്പാ​ണ് ആം​ബി വാ​ലി.

ആം​ബി വാ​ലി പ്രോ​പ്പ​ർ​ട്ടി ലേ​ലം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന സ​ഹാ​റ​യു​ടെ ആ​വ​ശ്യം അ​ടു​ത്തി​ടെ സു​പ്രീം കോ​ട​തി ത​ള്ളി​യി​രു​ന്നു. മൗ​റീ​ഷ്യ​സ് ആ​സ്ഥാ​ന​മാ​യു​ള്ള ക​ന്പ​നി​ക്ക് 10,700 കോ​ടി രൂ​പ നി​ക്ഷേ​പം ന​ട​ത്താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​ഹാ​റ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. എ​ന്നാ​ൽ ഹ​ർ​ജി ത​ള്ളി​യ ബെ​ഞ്ച്, ഒ​ക്ടോ​ബ​ർ 10, 11 ദി​വ​സ​ങ്ങ​ളി​ൽ മും​ബൈ​യി​ൽ ലേ​ലം ന​ട​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു.

നി​ക്ഷേ​പ​ക​ർ​ക്ക് തി​രി​കെ ന​ൽ​കാ​നു​ള്ള​തി​ൽ 5,000 കോ​ടി രൂ​പ​യു​ടെ ഗ​ഡു സെ​ക്യൂ​രി​റ്റി എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ​യി​ൽ (സെ​ബി) അ​ട​യ്ക്കു​ന്ന​തി​ൽ മു​ട​ക്കം വ​രു​ത്തി​യ​തോ​ടെ​യാ​ണ് ആം​ബി വാ​ലി പ്രോ​പ്പ​ർ​ട്ടി ലേ​ലം ചെ​യ്യാ​ൻ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ലേ​ല ന​ട​പ​ടി​ക​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ ബോം​ബെ ഹൈ​ക്കോ​ട​തി ഉ​ദ്യോ​ഗ​സ്ഥ​രോ​ടു കോ​ട​തി നി​ർ​ദേ​ശി​ച്ചു.

സെ​ബി​ക്ക് അ​ട​യ്ക്കേ​ണ്ട ഗ​ഡു മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് 8,900 ഏ​ക്ക​റി​ലെ ആം​ബി വാ​ലി പ്രോ​പ്പ​ർ​ട്ടി പി​ടി​ച്ചെ​ടു​ക്കാ​ൻ ഫെ​ബ്രു​വ​രി​യി​ൽ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. ഇ​തി​നു ശേ​ഷ​വും സ​ഹാ​റാ ഗ്രൂ​പ്പ് മേ​ധാ​വി സു​ബ്ര​തോ റോ​യി​യു​ടെ പ​രോ​ൾ നീ​ട്ടി​ക്കി​ട്ടാ​ൻ അ​ട​യ്ക്കേ​ണ്ടി​യി​രു​ന്ന തു​ക​യും മു​ട​ക്കി​യ​തോ​ടെ ലേ​ലം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കോ​ട​തി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.