ഡൽഹിയിൽ ചെന്നിത്തല-ആന്‍റണി കൂടിക്കാഴ്ച
Thursday, October 12, 2017 10:56 AM IST
ന്യൂഡൽഹി: കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച പരാതികളും സോളാർ വിവാദവും നിറഞ്ഞ നിൽക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിൽ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എഐസിസി അംഗം എ.കെ.ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തിയ ചെന്നിത്തല മുല്ലപ്പള്ളി രാമചന്ദ്രൻ, വയലാർ രവി എന്നിവരെയും കാണുമെന്നാണ് സൂചന. വൈകിട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണാൻ അദ്ദേഹം സമയം തേടിയിട്ടുണ്ട്. ഗുജറാത്തിൽ നിന്ന് ഇന്ന് മടങ്ങിയെത്തുന്ന രാഹുൽ കേരളത്തിലെ കോണ്‍ഗ്രസ് സംഘടന വിഷയങ്ങളിൽ ഇടപെടുമെന്നാണ് റിപ്പോർട്ട്.

സോളാർ വിവാദവും കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച കാര്യങ്ങളും ചെന്നിത്തല ആന്‍റണിയെ ധരിപ്പിച്ചു. വേങ്ങര തെരഞ്ഞെടുപ്പ് ദിവസം സോളാർ ജുഡീഷൽ കമ്മീഷൻ റിപ്പോർട്ടിേന്മേൽ പാർട്ടി നേതാക്കൾക്കെതിരേ കേസെടുത്ത എൽഡിഎഫ് സർക്കാർ നടപടി രാഷ്ട്രീയ ലക്ഷ്യംവച്ചുള്ളതാണെന്ന നിലപാടാണ് ചെന്നിത്തല ദേശീയ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.