ശാ​ഖ​കളി​ൽ വ​നി​തക​ളെ ക​യ​റ്റി​ല്ല ക​ട്ടാ​യം; വാ​ർ​ത്ത​ക​ൾ തെ​റ്റെ​ന്ന് ആ​ര്‍​എ​സ്എ​സ്
Thursday, October 12, 2017 10:17 AM IST
ഭോ​പ്പാ​ൽ: ശാ​ഖക​ളി​ൽ വ​നി​തക​ളെ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന വാ​ർ​ത്ത തെ​റ്റാ​ണെ​ന്ന് ആ​ര്‍​എ​സ്എ​സ്. ശാ​ഖ​ക​ളി​ൽ വ​നി​ത​ക​ളെ​യും പ​രി​ഗ​ണി​ക്കു​ന്ന​താ​യി ചി​ല മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കി​യ വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. പു​രു​ഷ​ൻ​മാ​രെ മാ​ത്ര​മാ​ണ് ശാഖകളിൽ പ്ര​വേ​ശി​പ്പി​ക്കു​ക​യെ​ന്നും ആ​ർ​എ​സ്എ​സ് വ്യ​ക്ത​മാ​ക്കി. സ്ത്രീ​ക​ൾ​ക്കാ​യി ശാ​ഖ​ക​ൾ രൂ​പീ​ക​രി​ക്കാ​ൻ ആ​ലോ​ച​ന​യു​ണ്ടെ​ന്ന ആ​ർ​എ​സ്എ​സ് വ​ക്താ​വ് മ​ൻ​മോ​ഹ​ൻ വൈ​ദ്യ പ​റ​ഞ്ഞ​താ​യി നേരത്തെ ചില മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

എ​ത്ര സ്ത്രീ​ക​ള്‍ നി​ക്ക​റി​ട്ട് ശാ​ഖ​യി​ല്‍ പോ​കു​ന്നു​ണ്ടെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​മ​ർ​ശ​ന​മാ​ണ് പു​തി​യ വി​വാ​ദ​ത്തി​നു തിരികൊളുത്തിയത്. ആ​ർ​എ​സ്എ​സ് സ്ത്രീ​ക​ള്‍​ക്ക് പ്രാ​ധാ​ന്യം ന​ല്‍​കാ​ത്ത സം​ഘ​ട​ന​യാ​ണെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.