മോ​ദി സ്വ​പ്ന​ങ്ങ​ളു​ടെ ക​ച്ച​വ​ട​ക്കാ​ര​ൻ: രാ​ഹു​ൽ‌
Wednesday, October 11, 2017 5:55 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പാ​വ​ങ്ങ​ൾ​ക്ക് സ്വ​പ്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​യാ​ളാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി 2030 ആ​കു​മ്പോ​ൾ ച​ന്ദ്ര​നെ കൊ​ണ്ടു​വ​ന്നു ത​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​മെ​ന്നും രാ​ഹു​ൽ പ​രി​ഹ​സി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു, അ​ദ്ദേ​ഹം 2022 ൽ ​ഗു​ജ​റാ​ത്തി​ൽ​നി​ന്നും ദാ​രി​ദ്ര്യം ഇ​ല്ലാ​താ​ക്കു​മെ​ന്ന്. ഇ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞ 22 വ​ർ​ഷ​മാ​യി ഗു​ജ​റാ​ത്ത് ഭ​രി​ച്ചി​രു​ന്ന​ത്. ഇ​നി​യെ​ന്താ​ണ് നി​ങ്ങ​ളോ​ട് അ​ദ്ദേ​ഹം പ​റ​യു​ക​യെ​ന്ന് താ​ൻ പ​റ​യാ​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. 2025 ൽ ​എ​ല്ലാ ഗു​ജ​റാ​ത്തി​ക​ൾ​ക്കും ച​ന്ദ്ര​നെ ന​ൽ​കും. 2028 ൽ ​എ​ല്ലാ വീ​ട്ടി​ലും ച​ന്ദ്ര​നെ ന​ൽ​കും. 2030 ൽ ​മോ​ദി​ജി ഇ​ന്ത്യ​യി​ലേ​ക്ക് ച​ന്ദ്ര​നെ പൂ​ർ​ണ​മാ‍​യും എ​ത്തി​ക്കും- രാ​ഹു​ൽ പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.