പാ​ക്കി​സ്ഥാ​നെ രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ​നി​ന്നും ഫി​ഫ വില​ക്കി
Wednesday, October 11, 2017 5:32 PM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ​നി​ന്നും പാ​ക്കി​സ്ഥാ​നെ ഫി​ഫ വിലക്കി. പാ​ക് ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​നി​ൽ മൂ​ന്നാം ക​ക്ഷി​യു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടെ​ന്നു​ക​ണ്ടെ​ത്തി​യാ​ണ് ന​ട​പ​ടി. ഇ​തോ​ടെ പാ​ക്കി​സ്ഥാ​ന് അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കാ​ൻ സാ​ധി​ക്കി​ല്ല. പാ​ക്കി​സ്ഥാ​ന്‍റെ ദേ​ശീ​യ ടീം ​ഉ​ൾ​പ്പെ​ടെ​യു​ള്ള ടീ​മു​ക​ൾ​ക്കാ​ണ് രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ വി​ല​ക്ക് നേ​രി​ടു​ക. ഫി​ഫ​യു​ടെ അ​ന്താ​രാ​ഷ്ട്ര പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും ഫ​ണ്ടു​ക​ളും പാ​ക്കി​സ്ഥാ​ന് ന​ഷ്ട​മാ​കും.

കോ​ട​തി നി​യോ​ഗി​ച്ച അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​ണ് പാ​ക് ഫെ​ഡേ​റ​ഷ​നെ നി​യ​ന്ത്രി​ക്കു​ന്ന​ത്. ഇ​ത് ഫി​ഫ​യു​ടെ ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണ്. ഓ​ഫീ​സു​ക​ളും സ്വ​ത്തു​ക്ക​ളും പാ​ക്കി​സ്ഥാ​ൻ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ന് മ​ട​ക്കി​ന​ൽ​കാ​തെ വീ​ണ്ടും അം​ഗീ​കാ​രം ന​ൽ​കി​ല്ലെ​ന്നാ​ണ് ഫി​ഫ​യു​ടെ നി​ല​പാ​ട്. എ​ന്നാ​ൽ ഇ​തേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ പാ​ക് ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ ത​യാ​റാ​യി​ല്ല. ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് വി​ശ​ദ​മാ​യി പ​ഠി​ച്ച ശേ​ഷം പി​ന്നീ​ട് പ്ര​തി​ക​രി​ക്കാ​മെ​ന്നാ​ണ് ഇ​വ​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.

നി​ല​വി​ൽ ഫി​ഫാ റാ​ങ്കിം​ഗി​ൽ 200-ാം സ്ഥാ​ന​ത്താ​ണ് പാ​ക്കി​സ്ഥാ​ൻ. 2015 ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ യെ​മ​നു​മാ​യാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ന്‍റെ അ​വ​സാ​ന രാ​ജ്യാ​ന്ത​ര മ​ത്സ​രം. പി​ന്നീ​ട് ഇ​തു​വ​രെ പാ​ക്കി​സ്ഥാ​ൻ അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചി​ട്ടി​ല്ല. ലോ​ക​ക​പ്പി​ലും ഇ​തു​വ​രെ പാ​ക്കി​സ്ഥാ​ൻ ക​ളി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.