വോ​സ്നി​യാ​ക്കി​ക്ക് പാ​ൻ പ​സ​ഫി​ക് ഓ​പ്പ​ൺ കി​രീ​ടം
Sunday, September 24, 2017 7:02 AM IST
ടോ​ക്കി​യോ: ക​രോ​ളി​നെ വോ​സ്നി​യാ​ക്കി​ക്ക് മൂ​ന്നാം പാ​ൻ പ​സ​ഫി​ക് ഓ​പ്പ​ൺ കി​രീ​ടം. ടോ​ക്കി​യോ​യി​ൽ റ​ഷ്യ​ൻ താ​രം അ​ന​സ്താ​സ്യ പൗ​ല്യു​ചെ​ൻ​കോ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് വോ​സ്നി​യാ​ക്കി കി​രീ​ടം ചൂ​ടി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വോ​സ്നി​യാ​ക്കി​യു​ടെ വി​ജ​യം. സ്കോ​ർ: 6-0. 7-5.

ആ​ദ്യ സെ​റ്റ് ഒ​രു ഗെ​യിം പോ​ലും വ​ഴ​ങ്ങാ​തെ സ്വ​ന്ത​മാ​ക്കി​യ വോ​സ്നി​യാ​ക്കി ര​ണ്ടാം സെ​റ്റി​ൽ ക​ന​ത്ത പോ​രാ​ട്ട​മാ​ണ് നേ​രി​ട്ട​ത്. ആ​ദ്യ സെ​റ്റ് 22 മി​നി​റ്റി​നു​ള്ളി​ൽ നേ​ടാ​ൻ വോ​സ്നി​യാ​ക്കി​ക്ക് സാ​ധി​ച്ചു. എ​ന്നാ​ൽ ര​ണ്ടാം സെ​റ്റ് ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ 7-5 നാ​ണ് നേ​ടാ​നാ​യ​ത്.

വോ​സ്നി​യാ​ക്കി​യു​ടെ ക​രി​യ​റി​ലെ 26 ാം കി​രീ​ട​മാ​ണി​ത്. 2008 ന് ​ശേ​ഷം എ​ല്ലാ വ​ർ​ഷ​വും ഒ​രു ലോ​ക ടെ​ന്നീ​സ് കി​രീ​ടം സ്വ​ന്ത​മാ​ക്കു​ന്ന​ത് ഈ ​ഡാ​നി​ഷ് താ​രം ശീ​ല​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഈ ​സീ​സ​ണി​ൽ ആ​റ് ഫൈ​ന​ലു​ക​ളി​ലെ തോ​ൽ​വി​ക്കു ശേ​ഷ​മാ​ണ് മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​റി​ന്‍റെ കി​രീ​ട നേ​ട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.