ആ​ദ്യ കി​ക്ബോ​ക്സിം​ഗി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ബോ​ഡി​ബി​ൽ​ഡ​ർ ഇ​ടി​യേ​റ്റ് മ​രി​ച്ചു
Sunday, September 24, 2017 3:10 PM IST
സിം​ഗ​പ്പൂ​ർ: ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ യു​വ ബോ​ഡി​ബി​ൽ​ഡ​ർ കി​ക് ബോ​ക്സിം​ഗ് മ​ത്സ​ര​ത്തി​നി​ടെ ഇ​ടി​യേ​റ്റ് മ​രി​ച്ചു. വേ​ൾ​ഡ് ബോ​ഡി​ബിം​ൽ​ഡിം​ഗ് ആ​ൻ​ഡ് ഫി​സി​ക് സ്പോ​ർ​ട്സ് ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു​ബി​പി​എ​ഫ്) സിം​ഗ​പ്പൂ​ർ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് സു​ബ്ര​ഹ്മ​ണ്യ​ൻ (32) ആ​ണ് മ​രി​ച്ച​ത്. പ്ര​ദീ​പി​ന്‍റെ ആ​ദ്യ കി​ക്ബോ​ക്സിം​ഗ് മ​ത്സ​ര​മാ​ണ് ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

സിം​ഗ​പ്പൂ​രി​ൽ​ന​ട​ന്ന എ​ഷ്യ ഫൈ​റ്റിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ സെ​ലി​ബ്രി​റ്റി മ​ത്സ​ര​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു ദാ​രു​ണ​മാ​യ സം​ഭ​വം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മ​രീ​ന ബേ ​സാ​ൻ​ഡ്സി​ലാ​യി​രു​ന്നു കി​ക്ബോ​ക്സിം​ഗ് മ​ത്സ​രം. യൂ ​ട്യൂ​ബ് താ​രം സ്റ്റീ​വ​ൻ ലി​മ്മി​നെ​തി​രെ​യാ​ണ് പ്ര​ദീ​പ് റിം​ഗി​ൽ എ​ത്തി​യ​ത്. മ​ത്സ​ര​ത്തി​നി​ടെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​ദീ​പി​നെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പ്ര​ദീ​പ് പി​ൻ​മാ​റി​യ​തോ​ടെ ലിം ​വി​ജ​യി​യാ​യി.



സിം​ഗ​പ്പൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ രാ​ത്രി ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു പ്ര​ദീ​പി​ന്‍റെ മ​ര​ണം. ത​ല​യ്ക്ക് ഒ​ന്നി​ലേ​റെ ത​വ​ണ ഇ​ടി​യേ​റ്റ​താ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​ത്. മ​ത്സ​ര​ത്തി​നി​ടെ ഇ​ടി​യേ​റ്റ് പ്ര​ദീ​പ് റിം​ഗി​ന്‍റെ മൂ​ല​യി​ലേ​ക്ക് വീ​ണു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ അ​ദ്ദേ​ഹ​ത്തെ അ​ധി​കൃ​ത​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ റൗ​ണ്ടി​ൽ പ്ര​ദീ​പാ​ണ് വി​ജ​യി​ച്ച​ത്. എ​ന്നാ​ൽ ര​ണ്ടാം റൗ​ണ്ടി​ൽ ലി​മ്മി​ന്‍റെ ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ പ്ര​ദീ​പി​ന് ക​ഴി​ഞ്ഞി​ല്ല. മ​ത്സ​രം അ​വ​സാ​നി​ച്ച് ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷം പ്ര​ദീ​പ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.