പൂജാരി ജീവനൊടുക്കിയ നിലയിൽ
Sunday, September 24, 2017 12:42 PM IST
തൃശൂർ: ചേലക്കര പുലക്കോട് കോട്ടപ്പുറം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പൂജാരി ഗോപിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം വൃദ്ധയുടെ മൃതദേഹം ക്ഷേത്രത്തിന് സമീപം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ കേസിൽ ഗോപിയെ പോലീസ് ചോദ്യം ചെയ്തിരുന്നു.

ഞായറാഴ്ച വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാൻ ഗോപിക്ക് പോലീസ് നിർദേശം നൽകിയിരുന്നു. എന്നാൽ ഇതിനു പിന്നാലെ ഗോപിയെ കാണാതായതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.