മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം ദു​രൂ​ഹം, ചാ​ണ്ടി തു​ട​രു​ന്ന​ത് അ​ധാ​ർ​മി​കം: ചെ​ന്നി​ത്ത​ല
Sunday, September 24, 2017 10:28 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി ആ​രോ​പ​ണ വി​ധേ​യ​നാ​യ ഗ​താ​ഗ​ത​മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രേ ന​ട​പ​ടി വൈ​ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു റ​വ​ന്യു മ​ന്ത്രി​ക്കു ക​ത്തു​ന​ൽ​കു​മെ​ന്നും വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പു​ല​ർ​ത്തു​ന്ന മൗ​നം ദു​രൂ​ഹ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്തി​യെ​ന്ന​തി​നു മ​ന്ത്രി​ക്കെ​തി​രേ വ്യ​ക്ത​മാ​യ തെ​ളി​വു​ണ്ട്. മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വു ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ് മ​ന്ത്രി ചെ​യ്ത​ത്. തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റ​വ​ന്യു മ​ന്ത്രി​ക്കു ക​ത്തു ന​ൽ​കും. തോ​മ​സ് ചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ൽ തു​ട​രു​ന്ന​ത് അ​ധാ​ർ​മി​ക​മാ​ണ്. വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പു​ല​ർ​ത്തു​ന്ന മൗ​നം ദു​രൂ​ഹ​മാ​ണ്. ഈ ​മൗ​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നാ​നു​വാ​ദം എ​ന്നു​കൂ​ടി അ​ർ​ഥ​മു​ള്ള​താ​യി ക​രു​തേ​ണ്ടി​വ​രും. തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രേ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ് യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ പ​റ​ഞ്ഞ പ്ര​മാ​ണി പി​ണ​റാ​യി​യാ​ണോ കോ​ടി​യേ​രി​യാ​ണോ എ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പ​രി​ഹ​സി​ച്ചു.

ആ​ല​പ്പു​ഴ​യി​ലെ ഒ​രു മാ​ധ്യ​മ സ്ഥാ​പ​ന​ത്തി​നു നേ​ർ​ക്ക് ആ​ക്ര​മ​ണ​മു​ണ്ടാ​യി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും കു​റ്റ​ക്കാ​രെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത​ത് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ പ​രാ​ജ​യ​മാ​ണെ​ന്നും സ​ർ​ക്കാ​ർ വി​ഷ​യ​ത്തി​ൽ വേ​ണ്ട​ത്ര ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.