മോദിയുടെ റേഡിയോ പരിപാടിയായ മൻ കി ബാത്തിന് മൂന്ന് വയസ്
Sunday, September 24, 2017 8:21 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിന് മൂന്നു വയസ്. ഇന്ന് പതിനൊന്നിന് മൻ കി ബാത്തിന്‍റെ 36-ാംമത് സംരക്ഷണമാണ് നടക്കുന്നത്. ഓൾ ഇന്ത്യ റേഡിയോയും ദൂരദർശനുമാണ് മൻ കി ബാത്ത് സംരക്ഷണം ചെയ്യുന്നത്.

അടുത്തിടെ ഉദ്ഘാടനം ചെയ്ത സരോവർ അണക്കെട്ട് സംബന്ധിച്ചും ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ കുറിച്ചും ഇന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി പ്രതിപാദിക്കുമെന്നാണ് സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.