കൈ​യേ​റി​യി​ല്ലെ​ന്നു തോ​മ​സ് ചാ​ണ്ടി; പ്ര​തി​ക​രി​ക്കാ​തെ പി​ണ​റാ​യി
Sunday, September 24, 2017 8:17 AM IST
തി​രു​വ​ന​ന്ത​പു​രം: തോ​മ​സ് ചാ​ണ്ടി വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മാ​ധ്യ​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യു​ള്ള ചോ​ദ്യ​ങ്ങ​ളെ മു​ഖ്യ​മ​ന്ത്രി വീ​ണ്ടും അ​വ​ഗ​ണി​ച്ചു. വി​ഷ​യ​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ പ്ര​തി​ക​ര​ണ​മൊ​ഴി​ച്ച് മു​ഖ്യ​മ​ന്ത്രി ഈ ​വി​ഷ​യ​ത്തി​ൽ വാ​യ തു​റ​ന്നി​ട്ടി​ല്ല.

മ​ന്ത്രി ഒ​രു ത​ര​ത്തി​ലു​മു​ള്ള അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ച​ത്. ആ​ല​പ്പു​ഴ​യി​ൽ ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യു​ടെ കാ​ല​ത്ത് കെ. ​ബാ​ബു മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് തു​റ​മു​ഖ വ​കു​പ്പി​ൽ​നി​ന്നു ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. റി​സോ​ർ​ട്ടി​നാ​യി മ​ന്ത്രി പു​ന്ന​മ​ട​ക്കാ​യ​ൽ കൈ​യേ​റി​യി​ട്ടി​ല്ല. അ​ന​ധി​കൃ​ത ന​ട​പ​ടി​ക​ൾ ഒ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നു തോ​മ​സ് ചാ​ണ്ടി വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ൽ പ​റ​ഞ്ഞു.

എ​ന്നാ​ൽ തോ​മ​സ് ചാ​ണ്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലേ​ക് പാ​ല​സ് റി​സോ​ർ​ട്ടി​നാ​യി കാ​യ​ൽ​ഭൂ​മി കൈ​യേ​റി​യെ​ന്ന ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ​ദി​വ​സം സ​മ​ർ​പ്പി​ച്ചി​രു​ന്നു. അ​ന്തി​മ റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കാ​നാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ തീ​രു​മാ​ന​മെ​ന്നാ​ണു സൂ​ച​ന.

ചാ​ണ്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള റി​സോ​ർ​ട്ടി​ലേ​ക്ക് എം​പി​മാ​രു​ടെ​യും ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ​യും ഫ​ണ്ടു​പ​യോ​ഗി​ച്ചു റോ​ഡ് നി​ർ​മി​ച്ചെ​ന്നും മാ​ർ​ത്താ​ണ്ഡം കാ​യ​ലി​ൽ ക​ർ​ഷ​ക​ർ​ക്കാ​യി ന​ൽ​കി​യ മി​ച്ച​ഭൂ​മി സ്വ​ന്ത​മാ​ക്കി നി​ക​ത്തി​യെ​ന്നു​മാ​ണ് ആ​രോ​പ​ണം. റി​സോ​ർ​ട്ട് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 32 നി​ർ​ണാ​യ​ക രേ​ഖ​ക​ൾ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ അ​പ്ര​ത്യ​ക്ഷ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.