പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല 50 രൂ​പ​യി​ൽ താ​ഴെ​യാ​ക്കാ​മെ​ന്നു കെ.​സു​രേ​ന്ദ്ര​ൻ
Sunday, September 24, 2017 8:02 AM IST
കോ​ഴി​ക്കോ​ട്: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ലി​റ്റ​റി​ന് 50 രൂ​പ​യി​ൽ താ​ഴെ​യാ​ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ൻ. പെ​ട്രോ​ൾ വി​ല വ​ർ​ധ​ന​വി​ന്‍റെ പേ​രി​ൽ ബി​ജെ​പി നേ​തൃ​ത്വ​ത്തെ തു​ട​ർ​ച്ച​യാ​യി പ്ര​തി​ക്കൂ​ട്ടി​ൽ നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം.

50 രൂ​പ​യി​ൽ താ​ഴെ പെ​ട്രോ​ളും ഡീ​സ​ലും വി​ൽ​ക്കാ​ൻ സ​ർ​ക്കാ​രി​നു ക​ഴി​യും. അ​തി​നാ​യി ഒ​ന്നു​കി​ൽ സം​സ്ഥാ​നം ഈ​ടാ​ക്കു​ന്ന അ​ധി​ക നി​കു​തി കു​റ​യ്ക്ക​ണം. അ​ല്ലെ​ങ്കി​ൽ പെ​ട്രോ​ളി​യം ഉ​ൽ​പ്പ​ന്ന​ങ്ങ​ളെ ജി​എ​സ്ടി പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ര​ണം. 2010 ൽ ​കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​രാ​ണ് പെ​ട്രോ​ളി​യം ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ വി​ല നി​യ​ന്ത്ര​ണാ​ധി​കാ​രം എ​ടു​ത്തു ക​ള​ഞ്ഞ​ത്. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തി​നി​ട​യി​ൽ ഒ​രി​ക്ക​ൽ​പോ​ലും മോ​ദി സ​ർ​ക്കാ​ർ കേ​ന്ദ്ര​നി​കു​തി കൂ​ട്ടി​യി​ട്ടു​മി​ല്ല- സു​രേ​ന്ദ്ര​ൻ പ​റ​യു​ന്നു.

ക​ള്ളും പെ​ട്രോ​ളും ലോ​ട്ട​റി​യും ഇ​ല്ലെ​ങ്കി​ൽ കേ​ര​ള​ത്തി​ന്‍റെ ഖ​ജ​നാ​വ് എ​ന്നേ പൂ​ട്ടി​പ്പോ​കു​മാ​യി​രു​ന്നെ​ന്നും സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ സു​രേ​ന്ദ്ര​ൻ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.