വ​ന്പ​ൻ​മാ​ർ​ക്കി​ട​യി​ൽ താ​ര​മാ​യി സ​ബാ​യോ​സ്; റ​യ​ൽ വി​ജ​യ​വ​ഴി​യി​ൽ
Saturday, September 23, 2017 8:47 PM IST
മാ​ഡ്രി​ഡ്: ഒ​ടു​വി​ൽ റ​യ​ൽ മാ​ഡ്രി​ഡ് വി​ജ​യ​വ​ഴി​യി​ലെ​ത്തി. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ, അ​സ​ൻ​സി​യോ, ഇ​സ്കോ എ​ന്നീ വ​ന്പ​ൻ​മാ​രൊ​ക്കെ ഇ​റ​ങ്ങി​യി​ട്ടും ഡാ​നി സ​ബാ​യോ​സ് എ​ന്ന ഇ​രു​പ​ത്തൊ​ന്നു​കാ​ര​ന്‍റെ ഇ​ര​ട്ട​ഗോ​ൾ മി​ക​വി​ലാ​ണ് റ​യ​ൽ സ്പാ​നി​ഷ് ലാ​ലി​ഗ​യി​ൽ ജ​യം ക​ണ്ടെ​ത്തി​യ​ത്. ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു അ​ലാ​വ​സി​നെ​തി​രേ റ​യ​ലി​ന്‍റെ ജ​യം.

ക​ളി തു​ട​ങ്ങി പ​ത്താം മി​നി​റ്റി​ൽ​ത​ന്നെ സ​ബാ​യോ​സ് ആ​ദ്യ ഗോ​ൾ ക​ണ്ടെ​ത്തി. എ​ന്നാ​ൽ ഒ​ന്നാം പ​കു​തി അ​വ​സാ​നി​ക്കാ​ൻ മി​നി​റ്റു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ഗാ​ർ​ഷ്യ സാ​ഞ്ച​സി​ലൂ​ടെ തി​രി​ച്ച​ടി​ച്ച് അ​ലാ​വ​സ് റ​യ​ലി​നെ ഞെ​ട്ടി​ച്ചു. ആ​ഞ്ഞ​ടി​ച്ച റ​യ​ൽ മൂ​ന്നു മി​നി​റ്റി​നു​ള്ളി​ൽ ലീ​ഡ് ക​ണ്ടെ​ത്തി. സ​ബാ​യോ​സ് ത​ന്നെ​യാ​യി​രു​ന്നു ഇ​ക്കു​റി​യും സ്കോ​റ​ർ.

ജ​യ​ത്തോ​ടെ ആ​റു മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 11 പോ​യ​ന്‍റു​മാ​യി റ​യ​ൽ പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്തേ​ക്ക് എ​ത്തി. ആ​റു മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച അ​ത്ല​റ്റി​കോ മാ​ഡ്രി​ഡ്(14), സെ​വി​യ്യ (13) ടീ​മു​ക​ളാ​ണ് റ​യ​ലി​ന് മു​ന്നി​ലു​ള്ള​ത്. ആ​റു മ​ത്സ​രം ക​ളി​ച്ച ബാ​ഴ്സ 18 പോ​യി​ന്‍റു​മാ​യി ലീ​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.