തു​ട​ർ​ച്ച​യാ​യ ആ​റാം ജ​യം; ബാ​ഴ്സ വി​ജ​യ​വ​ഴി​യി​ൽ​ത​ന്നെ
Sunday, September 24, 2017 6:09 AM IST
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ​ലി​ഗ​യി​ൽ ബാ​ഴ്സ​ലോ​ണ​യു​ടെ വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്നു. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജി​റോ​ണ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്കു ബാ​ഴ്സ പ​രാ​ജ​യ​പ്പെ​ടു​ത്തി.

69-ാം മി​നി​റ്റി​ൽ ലു​യി​സ് സു​വാ​ര​സാ​ണ് ബാ​ഴ്സ​യു​ടെ ഗോ​ൾ നേ​ടി​യ​ത്. മ​റ്റു ര​ണ്ടു ഗോ​ളു​ക​ളും ജി​റോ​ണ വ​ഴ​ങ്ങി​യ ര​ണ്ടു സെ​ൽ​ഫ് ഗോ​ളു​ക​ളാ​യി​രു​ന്നു. ഇ​റാ​യ്സോ​സും ബെ​നി​റ്റ​സു​മാ​ണ് സെ​ൽ​ഫ്ഗോ​ളു​ക​ൾ വ​ഴ​ങ്ങി​യ​ത്.

സീ​സ​ണി​ലെ ആ​റു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച ബാ​ഴ്സ ആ​റു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നു 18 പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​താ​ണ്. 14 പോ​യി​ന്‍റു​മാ​യി അ​ത്ല​റ്റി​കോ മാ​ഡ്രി​ഡാ​ണ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.