ല​ണ്ട​നി​ൽ ആ​സി​ഡ് ആ​ക്ര​മ​ണം: ആ​റു പേ​ർ​ക്ക് പ​രി​ക്ക്
Sunday, September 24, 2017 4:58 AM IST
ല​ണ്ട​ൻ: കി​ഴ​ക്ക​ൻ ല​ണ്ട​നി​ലെ സ്റ്റ്രാ​റ്റ്ഫോ​ർ​ഡി​ൽ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ ആ​റു പേ​ർ​ക്ക് പ​രി​ക്ക്. സ്റ്റ്രാ​റ്റ്ഫോ​ർ​ഡ് സെ​ന്‍റ​റി​ലൂ​ടെ പാ​ഞ്ഞു​ന​ട​ന്ന ഒ​രു സം​ഘ​മാ​ളു​ക​ളാ​ണ് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. അ​ക്ര​മി​ക​ളി​ൽ ഒ​രാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

തി​ര​ക്കേ​റി​യ ന​ഗ​ര​മ​ധ്യ​ത്തി​ൽ പ്ര​ദേ​ശി​ക സ​മ​യം എ​ട്ടി​നാ​യി​രു​ന്നു ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഒ​രു​സം​ഘ​മാ​ളു​ക​ളു​ടെ ഇ​ട​യി​ലു​ണ്ടാ​യ ത​ർ​ക്കം മൂ​ത്ത​തോ​ടെ ഒ​രാ​ൾ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് തു​ട​ക്ക​മി​ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രി​ൽ മൂ​ന്നു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ക്ര​മി​ക​ൾ​ക്ക് ഭീ​ക​ര​ബ​ന്ധ​മി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​തെന്ന് പോലീസ് പറഞ്ഞു.

നി​ര​പ​രാ​ധി​ക​ളാ​യ വ​ഴി​യാ​ത്ര​ക്കാ​ർ​ക്കു​നേ​രെ​യും മ​റ്റു​മു​ള്ള ആ​സി​ഡ് ആ​ക്ര​മ​ണം ഇ​പ്പോ​ൾ ല​ണ്ട​ൻ ന​ഗ​ര​ത്തി​ൽ പു​തി​യ ഭീ​ഷ​ണി ആ​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.