യു​എ​സ് ഗാ​യ​ക​ൻ ചാ​ൾ​സ് ബ്രാ​ഡ്ലി അ​ന്ത​രി​ച്ചു
Sunday, September 24, 2017 4:11 AM IST
ന്യു​യോ​ർ​ക്ക്: യു​എ​സ് ഗാ​യ​ക​ൻ ചാ​ൾ​സ് ബ്രാ​ഡ്ലി(68) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ രോ​ഗ​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു അ​ന്ത്യം. ഈ ​വ​ർ​ഷം അ​ദ്ദേ​ഹം ന​ട​ത്തേ​ണ്ടി​യി​രു​ന്ന ടൂ​ർ പ​രി​പാ​ടി​ക​ൾ രോ​ഗ​ത്തെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ ദി​വ​സം റ​ദ്ദു​ചെ​യ്തി​രു​ന്നു.

2011ൽ ​നോ ടൈം ​ഫോ​ർ ഡ്രീ​മിം​ഗ് എ​ന്ന ആ​ൽ​ബ​മാ​ണ് ചാ​ൾ​സ് ബ്രാ​ഡ്ലി​യു​ടേ​താ​യി ആ​ദ്യം പു​റ​ത്തി​റ​ങ്ങി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ 62-ാം വ​യ​സി​ലാ​യി​രു​ന്നു ആ​ദ്യ ആ​ൽ​ബ​ത്തി​ന്‍റെ പു​റ​ത്തി​റ​ക്ക​ൽ. ന്യു​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലെ തെ​രു​വു​ക​ളി​ലാ​ണ് ചാ​ൾ​സ് ബ്രാ​ഡ്ലി അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ചെ​ല​വ​ഴി​ച്ച​ത്. ഇ​തി​നു​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ഗാ​യ​ക​രു​ടെ നി​ര​യി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​ത്.

അ​ർ​ബു​ദ​രോ​ഗ​ത്തി​നു ചി​കി​ത്സ നേ​ടി ബ്രാ​ഡ്ലി ക​ഴി​ഞ്ഞ വ​ർ​ഷം സം​ഗീ​ത പ​രി​പാ​ടി​ക​ളി​ലേ​ക്കു തി​രി​ച്ചെ​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​ത് ഏ​റെ​ക്കാ​ലം നീ​ണ്ടു​നി​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.